ദേശീയദിനാഘോഷ പരിപാടികൾക്ക് ജിദ്ദയിൽ ഉജ്ജ്വല തുടക്കം
text_fieldsജിദ്ദ: സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനാഘോഷ പരിപാടികൾക്ക് ജിദ്ദയിൽ ഉജ്ജ്വല തുടക്കം. ആദ്യപരിപാടികൾക്ക് തുടക്കമിട്ട് സൗദി റോയൽ ഫോഴ്സ് വിമാനങ്ങൾ ജിദ്ദയുടെ മാനത്ത് വർണവിസ്മയം തീർത്തു. ജിദ്ദയുടെ കടൽതീരത്താണ് 'എയർ ഈഗിൾസ്' വട്ടമിട്ട് മിന്നുന്ന വർണങ്ങൾ വിതറിയത്.
റോയൽ സൗദി എയർഫോഴ്‌സിലെ സൈനികർ വിവിധതരം വിമാനങ്ങൾ പറത്തി നടത്തിയ എയർഷോകളിലൂടെ ജിദ്ദയിലെ ജനങ്ങളുടെ ആഹ്ലാദത്തിൽ പങ്കുചേർന്നു. ആവേശത്തിന്റെ അന്തരീക്ഷത്തിൽ എയർ ഷോകളിലൂടെ വിവിധ കലാരൂപങ്ങൾ മാനത്ത് വരച്ച് വിസ്മയ നിമിഷങ്ങൾ ജിദ്ദയിലെ ജനങ്ങൾക്ക് സമ്മാനിക്കുകയും ചെയ്തു.
സൗദിയിലെ 14 നഗരങ്ങളിൽ ദേശീയദിന എയർ ഷോയിൽ പങ്കെടുക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും റോയൽ സൗദി എയർഫോഴ്‌സ് പൂർത്തിയാക്കിയതായി സൗദി പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിലും എയർഷോ അടക്കമുള്ള വിവിധ പരിപാടികളുമായി ദേശീയ ദിനാഘോഷ പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. ഇനി ഒരാഴ്ച രാജ്യത്തിന്റെ വിവിധ മേഖലകൾ ചരിത്രവും പൈത്യകവും തുറന്നുകാട്ടുന്ന വിവിധ പരിപാടികൾക്ക് സാക്ഷ്യം വഹിക്കും. ഇത്തവണത്തെ ദേശീയ ദിനാഘോഷ പരിപാടികൾ സെപ്റ്റംബർ 26 വരെ നീണ്ട് നിൽക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.