Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കെ.​എം.​സി.​സി...

ജി​ദ്ദ കെ.​എം.​സി.​സി ക​മ്മി​റ്റി എ​ൻ. മു​ഹ​മ്മ​ദ് അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
kmcc
cancel
camera_alt

ജി​ദ്ദ കെ.​എം.​സി.​സി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച എ​ൻ. മു​ഹ​മ്മ​ദ് അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: ദീ​ർ​ഘ​കാ​ലം ജി​ദ്ദ കെ.​എം.​സി.​സി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സ്ഥാ​പ​ക നേ​താ​വു​മാ​യി​രു​ന്ന എ​ൻ. മു​ഹ​മ്മ​ദി​​ന്‍റെ വി​യോ​ഗ​ത്തി​ൽ ജി​ദ്ദ കെ.​എം.​സി.​സി ക​മ്മി​റ്റി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

കെ.​എം.​സി.​സി​യു​ടെ ആ​ദ്യ രൂ​പ​മാ​യ ച​ന്ദ്രി​ക റീ​ഡേ​ഴ്സ് ഫോ​റം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ല​ത്തും അ​ദ്ദേ​ഹം ജി​ദ്ദ​യി​ൽ നേ​തൃ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. മി​ക​ച്ച സം​ഘാ​ട​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് നാ​ട്ടി​ൽ മ​രി​ച്ച​ത്.

പ്ര​വാ​സ​ലോ​ക​ത്തെ ഇ​ന്ന് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ത്തു​പാ​കി​യ​വ​രി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു അ​ദ്ദേ​ഹം എ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, ടി.​എം.​എ റ​ഊ​ഫ്, ഇ​സ്‌​ഹാ​ഖ്‌ പൂ​ണ്ടോ​ളി, വി.​പി അ​ബ്ദു​റ​ഹ്മാ​ൻ, ഇ​സ്മാ​യി​ൽ മു​ണ്ട​ക്കു​ളം, സി.​കെ റ​സാ​ഖ് മാ​സ്റ്റ​ർ, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, മു​ഹ​മ്മ​ദ് കു​ട്ടി പാ​ണ്ടി​ക്കാ​ട്, റ​സാ​ഖ് അ​ന​ക്കാ​യി, ശം​സു​ദ്ദീ​ൻ പ​ഴേ​ത്ത്, ജാ​ഫ​റ​ലി പാ​ല​ക്കോ​ട്, ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ, കൊ​ല്ലി ഇ​ബ്രാ​ഹിം, നൗ​ഷാ​ദ് ച​പ്പാ​ര​പ്പ​ട​വ്, റി​യാ​സ്‌ പൂ​ക്കോ​ട്ടൂ​ർ, ല​ത്തീ​ഫ്‌ അ​രീ​ക്ക​ൻ, അ​ബ്ബാ​സ് മു​സ്ലി​യാ​ര​ങ്ങാ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCCondolence MeetSaudi Arabia News
News Summary - Jeddah KMCC Committee organized N Muhammed condolence meeting
Next Story