ജിദ്ദ കെ.എം.സി.സി വനിത വിങ് രൂപവത്കരിച്ചു
text_fieldsജിദ്ദ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ പുതിയ വനിത വിങ് രൂപവത്കരിച്ചു. 'കെ.എം.സി.സിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാവുക' പ്രമേയവുമായി ജിദ്ദ കെ.എം.സി.സി നടത്തിവരുന്ന അംഗത്വ കാമ്പയിനിൽ നൂറുകണക്കിന് വനിതകളാണ് ജിദ്ദയിൽനിന്ന് പുതുതായി സംഘടനയിൽ അംഗത്വമെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.
അംഗത്വ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ഫാമിലി മീറ്റിൽ വനിതകൾക്കും കുട്ടികൾക്കുമായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.വനിത കൺവെൻഷനിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രവാസ ലോകത്തെ വനിതകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക പുരോഗതിക്ക് അനുഗുണമായ പദ്ധതികൾ ആവിഷ്കരിച്ച് വനിത കെ.എം.സി.സി കൂടുതൽ ശക്തമായി കർമരംഗത്തിറങ്ങുമെന്ന് ജിദ്ദ കെ.എം.സി.സി വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഭാരവാഹികൾ: പി. മുംതാസ് ടീച്ചർ അരിമ്പ്ര (പ്രസി.), ഡോ. സമീന ഫിറോസ് എടവണ്ണ, ജെസ്‌ലിയ ലത്തീഫ് കളരാന്തിരി കൊടുവള്ളി, ഹസീന ടീച്ചർ കാളികാവ്, സലീന ഇബ്രാഹിം ഒറ്റപ്പാലം (വൈസ് പ്രസി.), പി. ഷമീല ടീച്ചർ പാണ്ടിക്കാട് (ജന. സെക്ര.), ടി.സി. നസീഹ ടീച്ചർ ബേപ്പൂർ, മിസ്‌രിയ ഹമീദ് കാസർകോട്, സാബിറ അബ്ദുൽ മജീദ് പൂനൂർ, ജംഷിദ മാമു നിസാർ (ജോ. സെക്ര.), കുബ്ര അബ്ദുൽ ലത്തീഫ് കാസർകോട് (ട്രഷ), ശാലിയ വഹാബ് വടകര, ഹാജറ ബഷീർ ഫാറൂഖ്, നസീമ ഹൈദർ കാസർകോട്, സുരയ്യ നൗഷാദ് നെടിയിരുപ്പ്, സാഹിറ ജലാൽ തേഞ്ഞിപ്പലം, ഇർഷാദ ഇല്യാസ് താനൂർ, ബസ്മ സാബിർ മമ്പാട്, ബുഷ്‌റ മജീദ് പുകയൂർ, മൈമൂന ഇബ്രാഹിം കണ്ണൂർ (വർക്കിങ് കമ്മിറ്റി അംഗം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.