ജിദ്ദ കെ.എം.സി.സി ഹജ്ജ് സെൽ ഓഫിസും ഹെൽപ് ഡെസ്ക്കും ഉദ്ഘാടനം ചെയ്തു
text_fieldsജിദ്ദ: ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളുടെ ഏകോപനാവശ്യാർഥം ഏർപ്പെടുത്തിയ ഹെൽപ് ഡെസ്ക്കും ഹജ്ജ് സെൽ ഓഫിസും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിനും മുഴുവൻ മലയാളികൾക്കുമായുള്ള ഒരു സേവന കേന്ദ്രമായി ഹെൽപ് ഡെസ്ക്ക് മാറട്ടെ എന്നദ്ദേഹം ആശംസിച്ചു.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി നേതാക്കളായ കുഞ്ഞിമോൻ കാക്കിയ, അഷ്റഫ് വെങ്ങാട്ട് , പാളയാട്ട് അഹമ്മദ് സാഹിബ്, സി.കെ.എ. റസാഖ് മാസ്റ്റർ, വി.പി. മുസ്തഫ, ഇസ്മായിൽ മുണ്ടക്കുളം, എ.കെ. ബാവ, ജലീൽ ഒഴുകൂർ, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം, ഷൗക്കത്ത് ഒഴുകൂർ, അഷ്റഫ് താഴെക്കോട്, ഹസൻ ബത്തേരി, സാബിൽ മമ്പാട്, ഹുസൈൻ കരിങ്കറ, സിറാജ് കണ്ണവം, സുബൈർ വട്ടോളി, ലത്തീഫ് വയനാട്, ലത്തീഫ് കളരാന്തിരി, ഷക്കീർ മണ്ണാർക്കാട്, മുഹമ്മദ് മുസ്ലിയാർ, മുസ്തഫ കോഴിശ്ശേരി, നൗഫൽ ഉള്ളട്ട്, അലി പങ്ങാട്ട്, അഫ്സൽ നാറാണത്ത്, നാസർ മമ്പുറം തുടങ്ങിയവരും ജിദ്ദ കെ.എം.സി.സി മണ്ഡലം, ഏരിയ കെ.എം.സി.സി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. നഗര വികസനാർഥം പൊളിച്ചു പോയ പഴയ ജിദ്ദ കെ.എം.സി.സി ഓഫിസ് സ്ഥിതി ചെയ്തിരുന്ന ഭാഗത്ത് ഷറഫിയ്യ സഫയർ ഹോട്ടലിനു എതിർ വശത്താണ് പുതിയ ഹെൽപ് ഡെസ്ക് ഓഫിസ് സ്ഥിതി ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.