ജിദ്ദ കെ.എം.സി.സി ഹജ്ജ് വളന്റിയർ സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദ: ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വിപുലമായ ഹജ്ജ് വളന്റിയർ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. വി.പി. മുഹമ്മദലി, നിസ്സാം മമ്പാട്, ഇസ്സുദ്ദീൻ കുമ്പള, ലത്തീഫ് കളരാന്തരി എന്നിവർ സംസാരിച്ചു.
ഹറാസാത്തിലെ വിശാലമായ അൽ ഖിമ്മ ഓഡിറ്റോറിയത്തിലെ മൈതാനിയിൽ പരിശീലന ക്യാമ്പിൻ്റെ മുന്നോടിയായി 1200 വളണ്ടിയർമാർ പച്ച തൊപ്പിയും വെള്ള സർട്ടും ഇളം പച്ച ജാക്കറ്റും അണിഞ്ഞ് ഗ്രൂപ്പ് ക്യാപ്റ്റൻമാരുടെയും കോഡിനേറ്റർമാരുടെയും പിന്നിൽ അണിനിരന്ന് നടത്തിയ മാർച്ച് പാസ്റ്റ് കെ.എം.സി.സി വളണ്ടിയർ ടീമിൻ്റെ കരുത്തും സേവന സന്നദ്ധതയും അർപ്പണബോധവും വിളിച്ചോതുന്നതായിരുന്നു. ഇന്ത്യയുടെയും സൗദിയുടെയും ദേശീയ ഗാനങ്ങൾക്ക് ശേഷം ആരംഭിച്ച വളണ്ടിയർ പരേഡിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ സല്യൂട്ട് സ്വീകരിച്ചു. സി.കെ റസാഖ് മാസ്റ്റർ വളണ്ടിയർമാർക്ക് പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. ട്രെയിനിങ് സെഷനിൽ വി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് പൂണ്ടോളി ആമുഖ പ്രസംഗം നടത്തി. ശിഹാബ് താമരകുളം, നിസാർ മടവൂർ, അഫ്സൽ നാറാണത്ത് എന്നിവർ പരിശീലന ക്ലാസുകൾ നടത്തി. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു.
സമാപന സെഷനിൽ ‘ഹജ്ജ് സേവനം പുണ്യവും പ്രാധാന്യവും’ എന്ന വിഷയത്തിൽ ശാകിർ മുണ്ടേരി ഉദ്ബോധനം നടത്തി. എ.കെ. മുഹമ്മദ് ബാവ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ മുണ്ടക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, ഷൗക്കത്ത് ഞാറക്കോടൻ, നസീർ ബാവക്കുഞ്ഞ്, ജലീൽ ഒഴുകൂർ, ജലാൽ തേഞ്ഞിപ്പലം, കെ.എം.സി.സി വനിത വിഭാഗം പ്രസിഡന്റ് മുംതാസ് ടീച്ചർ, ജനറൽ സെക്രട്ടറി ഷമീല മൂസ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.