കെ.പി. മുഹമ്മദ് കുട്ടിയെ ജിദ്ദ കെ.എം.സി.സി ആദരിച്ചു
text_fieldsജിദ്ദ: നാലുപതിറ്റാണ്ടുകാലത്തെ സേവനനന്മക്ക് കെ.പി. മുഹമ്മദ്കുട്ടിക്ക് ജിദ്ദ കെ.എം.സി.സിയുടെ ആദരം. ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രഗല്ഭരും നൂറുകണക്കിന് കെ.എം.സി.സി പ്രവർത്തകരും പങ്കെടുത്ത സദസ്സിലാണ് ആദരം സമർപ്പിച്ചത്. എൺപതുകളിൽ ചന്ദ്രിക റീഡേഴ്സ് ഫോറം രൂപവത്കരണത്തിലൂടെ സാധാരണ പ്രവാസികളുടെ സേവകനായി മാറുകയും കെ.എം.സി.സിയെ പടുത്തുയർത്തുകയും ചെയ്ത കെ.പി. മുഹമ്മദ് കുട്ടി നിലവിൽ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അധ്യക്ഷനാണ്. ഒപ്പം തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനുമാണ്. ചടങ്ങ് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു.
സൗദിയുടെ വിവിധ പ്രവിശ്യകളിൽ കെ.എം.സി.സി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഹമ്മദ് കുട്ടി വഹിച്ച പങ്ക് വളരെ വലുതാണെന്നും ഇപ്പോൾ ലഭിച്ച മുനിസിപ്പൽ ചെയർമാൻ പദവി സൗദി കെ.എം.സി.സിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. വി.പി. മുഹമ്മദലി, ആലുങ്ങൽ മുഹമ്മദ്, മുസാഫിർ, ഷിബു തിരുവനന്തപുരം, പി.പി. റഹീം, കെ.ടി.എ. മുനീർ, അബ്ദുറഹ്മാൻ ഫായിദ, സയ്യിദ് ഉബൈദുല്ല തങ്ങൾ, ഹാഫിസ് മുഹമ്മദ് ഇഖ്ബാൽ, അബ്ദുൽ മജീദ് നഹ, ഉസ്മാൻ കാവനൂർ, നാസർ വെളിയങ്കോട്, നാസർ എടവനക്കാട്, മജീദ് പുകയൂർ, ബേബി നീലാമ്പ്ര, സക്കീർ ഹുസ്സൈൻ, നസീർ വാവക്കുഞ്ഞു എന്നിവർ സംസാരിച്ചു.
ജിദ്ദ കെ.എം.സി.സിയുടെ സ്നേഹോപഹാരം പ്രസിഡൻറ് അഹ്മദ് പാളയാട്ട് കെ.പി. മുഹമ്മദ് കുട്ടിക്ക് സമ്മാനിച്ചു. കോഴിക്കോട് ജില്ല കെ.എം.സി.സി ഭാരവാഹികൾ ഷാൾ അണിയിച്ചു. പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ സംഘടനകളും ഒന്നിച്ചുനിൽക്കണമെന്നും ഇക്കാര്യത്തിൽ ജിദ്ദയിലെ സംഘടനകൾ മാതൃകയാണെന്നും മറുപടി പ്രസംഗം നടത്തവേ മുഹമ്മദ് കുട്ടി പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാർ ഗൗരവത്തിൽ കാണണമെന്നും പ്രവാസി പെൻഷൻ തുക അയ്യായിരം രൂപയാക്കി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.എം.സി.സി പ്രവാസികൾക്കായി നടത്തുന്ന കുടുംബ സുരക്ഷ പദ്ധതിയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സർക്കാർ പദ്ധതിയെക്കാൾ മികച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസ, നവോത്ഥാന പ്രവർത്തനങ്ങൾ കൊണ്ടും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ കൊണ്ടും ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടിയുടെ നഗരപിതാവാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലിംഗ യൂനിവേഴ്സിറ്റിയിൽനിന്നും ഡോക്ടറേറ്റ് നേടിയ പ്രവാസി ദമ്പതികളായ ഫിറോസ് ആര്യൻതൊടിക, സമീറ എന്നിവർക്കും കോവിഡ് കാലത്ത് മികച്ച സേവനം ചെയ്ത ആരോഗ്യ പ്രവർത്തക ജോമിനി ജോസഫിനും ജിദ്ദ കെ.എം.സി.സിയുടെ ഉപഹാരങ്ങൾ കെ.പി. മുഹമ്മദ് കുട്ടി സമ്മാനിച്ചു. സി.കെ. റസാഖ് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, എ.കെ. ബാവ, പി.സി.എ. റഹ്മാൻ (ഇണ്ണി), അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന്, നാസർ മച്ചിങ്ങൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ശിഹാബ് താമരക്കുളം സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. കെ.വി. ജംഷീർ മൂന്നിയൂർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.