ജിദ്ദ കെ.എം.സി.സി ഷറഫിയ്യ റയാൻ ഏരിയ അംഗത്വ വിതരണം
text_fieldsജിദ്ദ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സ്വരൂപിക്കുന്ന വിവിധ ഫണ്ടുകളിലേക്ക് ജിദ്ദ കെ.എം.സി.സി ഷറഫിയ്യ റയാൻ ഏരിയ സമാഹരിച്ച തുക കൈമാറി. പെരിന്തൽമണ്ണ കെ.എം.സി.സി ഓഫിസിൽ ചേർന്ന യോഗം റയാൻ ഏരിയ പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങൾ റിലീഫ് സെന്റർ, സി.എച്ച് സെന്റർ, പ്രവാസി മെഡിക്കൽ സെന്റർ എന്നീ കാരുണ്യ കേന്ദ്രങ്ങൾക്ക് വേണ്ടി സമാഹരിച്ച ഫണ്ട് ഏരിയ ഭാരവാഹികൾ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുറസാഖ് മാസ്റ്റർക്ക് കൈമാറി. പുതിയ അംഗത്വ കാർഡുകളുടെ വിതരണോദ്ഘാടനം നീലാമ്പ്ര ബേബിക്ക് അംഗത്വ കാർഡ് നൽകി റയാൻ ഏരിയ കെ.എം.സി.സി പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സി.എ. റഹ്മാൻ (ഇണ്ണി), ബേബി നീലാമ്പ്ര, സാബിർ പാണക്കാട്, ജാബിർ ചങ്കരത്ത്, സി.സി. അബ്ദുറസ്സാഖ് ഇന്തോമി, റഫീഖ് അബയാൻ പന്തല്ലൂർ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ മുജീബ് പാണക്കാട്, ജംഷീദ് ബാബു ചാപ്പനങ്ങാട്ടിൽ, ജവാദ് ഹസ്സൻ എടത്തനാട്ടുകര, അബ്ദു റഷീദ് തവളേങ്ങൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഫ്സൽ മലപ്പുറം ഖിറാഅത്ത് നടത്തി. സെക്രട്ടറി സുബൈർ വട്ടോളി സ്വാഗതവും ട്രഷറർ മജീദ് അഞ്ചച്ചവിടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.