ജിദ്ദ കൊച്ചി കൂട്ടായ്മ ഇഫ്താർ, വിഷു, ഈസ്റ്റർ സംഗമം
text_fieldsജിദ്ദ: സൗദി അറേബ്യൻ കൊച്ചിക്കാരുടെ സംഘടനയായ കൊച്ചി കൂട്ടായ്മ ജിദ്ദ ഇഫ്താർ, വിഷു, ഈസ്റ്റർ സംഗമം ജിദ്ദ കേരളൈറ്റ്സ് ഫോറം ചെയർമാൻ കെ.ടി.എ. മുനീർ ഉദ്ഘാടനം ചെയ്തു. കൊച്ചി കൂട്ടായ്മ റിയാദ് മുൻ പ്രസിഡന്റ് ജിബിൻ സമദ് കൊച്ചി അധ്യക്ഷത വഹിച്ചു.
മുതിർന്ന അംഗം സൈനുദ്ദീൻ ആമുഖ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി മക്ക പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് റമദാൻ, വിഷു, ഈസ്റ്റർ സന്ദേശം നൽകി. സിയാദ്, ബാബു മുണ്ടൻവേലി, ബിനൊയ് അമരാവതി, സിജു, നദീർ, റിനാസ്, സഞ്ജു, ഷഫീക്, നിസാർ, നസ്റിയ ജിബിൻ, സനിമ സനോജ്, മറിയ, അഫീന നദീർ, അനു ബിനോയ്, റാണിയെ ഷരിക്ക് എന്നിവർ സംസാരിച്ചു.
വനിതകൾക്കും കുട്ടികൾക്കുമടക്കമുള്ള ജനറൽ ക്വിസ് മത്സരങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവക്ക് റിനാസ് പനയപ്പിള്ളി, ഷാഹിർ, ജോൺ സിജു, ബിനോയ് എന്നിവർ നേതൃത്വം നൽകി. ബാബു മുണ്ടൻവലി ഗാനസന്ധ്യക്കു തീരശ്ശീലയിട്ടു. കലാകായിക മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ ജുവൈരിയ, ആൾട്ടിയ മെറിൻ, ആൽമിയ മേരി, ജുമാന, നാസ്നീൻ തോപ്പിൽ, ഐദീൻ, ജുആൻ ആദം, സഹറ, സൈഹ ഫാത്തിമ, ഐറ മറിയം, ആദം ജോൺ, നസ്റിയ ജിബിൻ എന്നിവർ കരസ്ഥമാക്കി. പ്രോഗ്രാം കമ്മിറ്റി കോഓഡിനേറ്റർ സനോജ് സ്വാഗതവും ശാരിക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.