പ്രവാസികൾക്ക് ജിദ്ദ കൊണ്ടോട്ടി സെൻറർ പലിശരഹിത വായ്പ നൽകും
text_fieldsജിദ്ദ: കോവിഡ് വ്യാപനവും കർശന നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിൽ നാട്ടിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും നാട്ടിലെ സർക്കാറിതര തൊഴിലാളികൾക്കും ജിദ്ദ കൊണ്ടോട്ടി സെൻറർ പലിശരഹിത സാമ്പത്തിക വായ്പ നൽകുന്നു. ഓൺലൈനിൽ സംഘടിപ്പിച്ച കൊണ്ടോട്ടി സെൻറർ ജിദ്ദയുടെയും കൊണ്ടോട്ടി സെൻറർ ട്രസ്റ്റിെൻറയും സംയുക്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
മലപ്പുറം കൊണ്ടോട്ടി മുനിസിപ്പാലിറ്റിക്കുള്ളിൽ താമസിക്കുന്നവർക്കും 'ഒരുമ' കൂട്ടായ്മ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലുള്ളവർക്കുമാണ് വായ്പ ആനുകൂല്യം ലഭിക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു. കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടി സെൻറർ ട്രസ്റ്റിെൻറ ഓഫിസിൽ പ്രവർത്തിക്കുന്ന പലിശരഹിത നിധിയിൽ നിന്നാണ് വായ്പ നൽകുക. ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഈദ് കിറ്റുകൾ വിതരണം ചെയ്യാനും നിർധനരായ വിദ്യാർഥികൾക്ക് പഠന ഉപകരണങ്ങൾ നൽകാനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഭാരവാഹികളെ ചുമതലപ്പെടുത്തി.
കരിപ്പൂർ വിമാന അപകടത്തിൽ പെട്ടവർക്കുള്ള നഷ്ടപരിഹാര തുക ഉടൻ നൽകേണ്ടതുണ്ട്. അപകട കാരണം എന്തെന്ന് ഇതുവരെ അന്വേഷണ ഏജൻസി പുറത്തുവിടാത്തത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
ചെറിയ വിമാനം അപകടത്തിൽ പെട്ടതിന് വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ വിചിത്ര നടപടി തുടരുന്നത് നിർത്തി എല്ലാ സർവിസുകളും ഉടനെ പുനഃസ്ഥാപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചില ട്രാവൽ ഏജൻസികളും വ്യക്തികളും മതിയായ പഠനങ്ങളും നിയമപരമായ സാധ്യതയും മനസ്സിലാക്കാതെ പ്രവാസികളെ പ്രയാസപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒരുമ പ്രസിഡൻറ് കബീർ കൊണ്ടോട്ടി ചർച്ച ഉദ്ഘാടനം ചെയ്തു.
കൊണ്ടോട്ടി സെൻറർ ജിദ്ദ പ്രസിഡൻറ് സലിം മധുവായി അധ്യക്ഷത വഹിച്ചു. എ.ടി. ബാവ തങ്ങൾ, റഫീഖ് മാങ്കായി, കെ.കെ. ഫൈറൂസ്, പി.സി. അബൂബക്കർ, കബീർ നീറാട്, റഷീദ് ചുള്ളിയൻ, മായിൻ കുമ്മാളി, ഇർഷാദ് കളത്തിങ്ങൽ, പി.ഇ. അബ്ദുൽ നാസർ, റഫീഖ് മധുവായി, ജംഷി കടവണ്ടി, റഹീസ് ചേനങ്ങാടൻ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി റഹ്മത്തലി എരഞ്ഞിക്കൽ സ്വാഗതവും ട്രഷറർ ഗഫൂര് ചുണ്ടക്കാടൻ നന്ദിയും പറഞ്ഞു. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി. പ്രവാസികളുടെ മടക്കയാത്രയുടെയും വാക്സിനേഷെൻറയും ആശങ്കകൾ പരിഹരിക്കാൻ കൊണ്ടോട്ടി സെൻറർ ട്രസ്റ്റിന് കീഴിൽ ഹെൽപ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ട്.വിശദ വിവരങ്ങൾക്ക് +91 9048404825, +91 9744641547, +91 9995905502 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.