ജിദ്ദ ലേൺ ദ ഖുർആൻ ഫാമിലി മീറ്റ് മേയ് 10ന്; എം.എം. അക്ബർ മുഖ്യാതിഥി
text_fieldsജിദ്ദ : ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ 'ലേൺ ദ ഖുർആൻ ഫാമിലി മീറ്റ് 2024' മേയ് 10 ന് ജിദ്ദയിലെ സഫ്വാ ഇസ്തിറാഹയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 12 വയസ് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്കുവേണ്ടിയുള്ള 'ടീൻസ് മീറ്റ് പ്രോഗ്രാം' രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു മണി വരെ നടക്കും. നിച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ പരിപാടിയിൽ കുട്ടികളുമായി സംവദിക്കും. തുടർന്ന് നാലു മുതൽ രാത്രി 11 മണി വരെ മുതിർന്നവർക്കുവേണ്ടിയുള്ള ലേൺ ദ ഖുർആൻ പ്രോഗ്രാമിൽ പ്രഗല്ഭ പണ്ഡിതന്മാരായ നസ്റുദ്ദീൻ റഹ് മാനി, ബാദുഷാ ബാഖവി എന്നിവർ പങ്കെടുക്കും. കുട്ടികൾക്കും മുതിർന്നവർക്കുംവേണ്ടി പ്രത്യേകം കലാകായിക മത്സരങ്ങൾ ഫാമിലിമീറ്റിനോടനുബന്ധിച്ച് സംഘടിപ്പിക്കും. കുട്ടികൾക്കുവേണ്ടി ഖുർആൻ പാരായണം, ചിത്രരചന, കളറിങ്, കാലിഗ്രഫി തുടങ്ങിയവയും മുതിർന്നവർക്ക് വേണ്ടി നിമിഷപ്രസംഗം, ക്വിസ് പ്രോഗ്രാം, ഖുർആൻ പഠിതാക്കളുടെ അനുഭവ വിവരണം എന്നീ ഇനങ്ങളിലും മത്സരങ്ങൾ ഉണ്ടായിരിക്കു മെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തുന്ന എം.എം. അക്ബർ പ്രഭാഷണം നടത്തുമെന്നും ജിദ്ദ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.