Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ മ​ക്ക​ര​പ​റ​മ്പ...

ജി​ദ്ദ മ​ക്ക​ര​പ​റ​മ്പ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Jeddah Makaraparamba Panchayat KMCC Committee elected chairpersons
cancel
camera_alt

മ​ൻ​സൂ​ർ പെ​രി​ഞ്ചി​രി, അ​ബ്ദു​ൽ​ക​രീം വാ​രി​യ​ത്ത്, മു​നീ​ർ പെ​രി​ഞ്ചി​രി, ജാ​ഫ​ർ ഫൈ​സി കാ​ളാ​വ്

ജി​ദ്ദ: ‘വി​പു​ല​മാ​യ പ​ങ്കാ​ളി​ത്തം ക​രു​ത്തു​റ്റ ക​മ്മി​റ്റി​ക​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ത്രി​ത​ല സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യി ജി​ദ്ദ മ​ക്ക​ര​പ​റ​മ്പ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി​ക്കു പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ കൗ​ൺ​സി​ൽ മീ​റ്റ് ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം അ​ർ​പ്പി​ച്ചു കൊ​ണ്ട് ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ മ​ക്ക​ര​പ​റ​മ്പ പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം​ലീ​ഗ് മു​ൻ പ്ര​സി​ഡ​ന്റ് മൂ​ത്തോ​ട​ൻ ഹ​സ്സ​ൻ, ജി​ദ്ദ മ​ങ്ക​ട മ​ണ്ഡ​ലം കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സ​മ​ദ് മൂ​ർ​ക്ക​നാ​ട്, ജി​സാ​ൻ കെ.​എം.​സി.​സി നേ​താ​വും ച​രി​ത്ര​കാ​ര​നു​മാ​യ അ​ബ്ദു​റ​ഹി​മാ​ൻ കു​റ്റി​കാ​ട്ടി​ൽ, മ​ണ്ഡ​ലം കെ.​എം.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സി.​കെ. ഗ​ദ്ദാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത നാ​സ​ർ മ​ച്ചി​ങ്ങ​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന, സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് വെ​ങ്കി​ട്ട അ​വ​ത​രി​പ്പി​ച്ചു. ‘പ്ര​വാ​സ​വും കെ.​എം.​സി.​സി​യും മ​ക്ക​ര​പ​റ​മ്പ കെ.​എം.​സി.​സി യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും’ എ​ന്ന ഡോ​ക്യു​മെ​ന്റ​റി​യും പ്ര​ദ​ർ​ശി​പ്പി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും വ​ള​ന്റി​യ​ർ​മാ​രാ​യി സേ​വ​നം ചെ​യ്ത ഖാ​ലി​ദ് വാ​ഴേ​ങ്ങ​ൽ, അ​ഫ്സ​ൽ നാ​റാ​ണ​ത്ത്, റ​ഊ​ഫ് ത​ങ്ക​യ​ത്തി​ൽ എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ച​ട​ങ്ങി​ൽ കൈ​മാ​റി.

നാ​ഷ​ന​ൽ, സെ​ൻ​ട്ര​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി സു​ര​ക്ഷാ പ​ദ്ധ​തി ഫോ​റം വി​ത​ര​ണ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം നാ​സ​ർ മ​ച്ചി​ങ്ങ​ൽ നി​ർ​വ​ഹി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് റി​ട്ടേ​ണി​ങ് മ​ണ്ഡ​ലം ഓ​ഫി​സ​റാ​യി ഇ.​സി. അ​ഷ്‌​റ​ഫും നി​രീ​ക്ഷ​ക​നാ​യി എ.​സി. മു​ജീ​ബും പു​തി​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. ജാ​ഫ​ർ ഫൈ​സി, സ​ലാ​ഹു​ദ്ദീ​ൻ ത​ങ്ക​യ​ത്തി​ൽ, ല​ത്തീ​ഫ് അ​മ്പ​ല​കു​ത്ത്, ടി.​ടി. അ​ഷ്‌​റ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. നൗ​ഷാ​ദ് വെ​ങ്കി​ട്ട സ്വാ​ഗ​ത​വും ഹൈ​ദ​ർ അ​ലി മാ​രാ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

ക​രീം വാ​രി​യ​ത്ത് ഖി​റാ​അ​ത്ത് ന​ട​ത്തി. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: മ​ൻ​സൂ​ർ പെ​രി​ഞ്ചി​രി (പ്ര​സി.), അ​ബ്ദു​ൽ​ക​രീം വാ​രി​യ​ത്ത് (ജ​ന. സെ​ക്ര.), മു​നീ​ർ പെ​രി​ഞ്ചി​രി (ട്ര​ഷ​റ​ർ), ഷ​മീം ജൗ​ഹ​ർ വേ​ങ്ങ​ശേ​രി, ഉ​സ്മാ​ൻ ഏ​റു​മ്പ​ത്, ശ​റ​ഫു​ദ്ദീ​ൻ അ​റ​ക്ക​ൽ, എം.​വി. ഇ​ക്ബാ​ൽ (വൈ​സ് പ്ര​സി.), മ​ൻ​സൂ​ർ മു​ളി​യ​ത്തൊ​ടി, റാ​ഫി കാ​ച്ചി​നി​ക്കാ​ട്, കെ.​പി. മു​ഹ​മ്മ​ദ് ആ​സി​ഫ്, വി.​കെ. സാ​ദി​ഖ് (സെ​ക്ര​ട്ട​റി), ജാ​ഫ​ർ ഫൈ​സി കാ​ളാ​വ് (ഉ​പ. സ​മി​തി ചെ​യ​ർ​മാ​ൻ), കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​റ​ക്ക​ൽ, ഖാ​ലി​ദ് വാ​ഴേ​ങ്ങ​ൽ, ല​ത്തീ​ഫ് അ​മ്പ​ല​കു​ത്ത് (ഉ​പ​ദേ​ശ​ക സ​മി​തി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaJeddah Makaraparamba Panchayat KMCC CommitteeNew Chair Persons
News Summary - Jeddah Makaraparamba Panchayat KMCC Committee New Chairperson
Next Story