ജിദ്ദ-മക്ക പുതിയ റോഡ് നിർമാണം പുരോഗമിക്കുന്നു
text_fieldsജിദ്ദ: മക്കക്കും ജിദ്ദ വിമാനത്താവളത്തിനുമിടയിൽ ദൂരം 35 മിനിറ്റായി കുറക്കുന്ന ജിദ്ദ - മക്ക നേരിട്ടുള്ള പുതിയ റോഡിെൻറ നിർമാണം പുരോഗമിക്കുന്നു. സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സ്വാലിഹ് ബിൻ നാസർ അൽജാസർ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ഗതാഗത അതോറിറ്റി ആക്ടിങ് ചെയർമാൻ എൻജി. ബദർ അൽ ദലാമിയോടൊപ്പമാണ് മന്ത്രി റോഡ് സന്ദർശിച്ചത്. പദ്ധതി നടപ്പാക്കുന്ന രീതിയെക്കുറിച്ചും റോഡ് സംരക്ഷയും ഗുണനിലവാരവും വർധിപ്പിച്ച് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, ദൂരം, പൂർത്തിയായ ഘട്ടങ്ങൾ എന്നിവ സംബന്ധിച്ച് മന്ത്രി ചോദിച്ചറിഞ്ഞു.
മക്ക, മദീന ഇരു ഹറമുകൾക്കും തീർഥാടകർ, മദീന സന്ദർശകർ എന്നിവരുൾപ്പെടെ ദൈവത്തിെൻറ അതിഥികളുടെ സേവനത്തിന് ഭരണകൂടം നൽകുന്ന പരിഗണനയെയും താൽപര്യത്തെയും മന്ത്രി പ്രശംസിച്ചു. ജിദ്ദ - മക്ക റോഡിെൻറ പ്രാധാന്യം കണക്കിലെടുത്ത് ശ്രമങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി നിർദേശിച്ചു. നേരിട്ടുള്ള ജിദ്ദ - മക്ക റോഡ് ജിദ്ദയിലെ തിരക്ക് കുറക്കാൻ സഹായിക്കുമെന്നും അൽഹറമൈൻ റോഡിൽനിന്ന് നഗരപ്രദേശത്തിന് പുറത്തേക്ക് വാഹനഗതാഗതം സുഗമമാക്കുമെന്നും മന്ത്രി പറഞ്ഞു.പുതിയ റോഡ് അൽജമൂം, ഹദ്ദ സെൻറർ തുടങ്ങി നിരവധി ഗവർണറേറ്റുകളിലൂടെയാണ് കടന്നുപോകുന്നത്. പദ്ധതി പൂർത്തിയായാൽ ഹജ്ജ്, ഉംറ കർമങ്ങൾ ചെയ്യാനും മക്കയിലെത്താനും ആഗ്രഹിക്കുന്നവർക്ക് വലിയ സൗകര്യമാകും. മേഖലയിലെ വാണിജ്യ, സാമ്പത്തിക, ടൂറിസം പ്രസ്ഥാനത്തെ പിന്തുണക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.