Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ മ​ല​പ്പു​റം...

ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി കു​ടും​ബ​സു​ര​ക്ഷ പ​ദ്ധ​തി​ക്ക് തു​ട​ക്കം

text_fields
bookmark_border
ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി കു​ടും​ബ​സു​ര​ക്ഷ പ​ദ്ധ​തി​ക്ക് തു​ട​ക്കം
cancel
camera_alt

ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ക​മ്മി​റ്റി കു​ടും​ബ​സു​ര​ക്ഷ പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ൻ, അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ​ക്ക് അ​പേ​ക്ഷ​ഫോ​റം കൈ​മാ​റി റ​സാ​ക്ക് മാ​സ്റ്റ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ക​മ്മി​റ്റി​ക്കു​കീ​ഴി​ൽ പു​തു​വ​ർ​ഷ​ത്തേ​ക്കു​ള്ള കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി അം​ഗ​ത്വ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സ വി​രാ​മ പ​ദ്ധ​തി അ​ട​ക്കം വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ കു​ടും​ബ​സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് പ​ദ്ധ​തി വ​ൻ വി​ജ​യ​മാ​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് റ​സാ​ക്ക് മാ​സ്റ്റ​ർ അ​പേ​ക്ഷ​ഫോ​റം കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ​ക്ക് കൈ​മാ​റി പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ചു. പ​രി​പാ​ടി​യി​ൽ എം.​എം. ഇ​ർ​ഷാ​ദ് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സെ​ടു​ത്തു. ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ൻ സു​ര​ക്ഷ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന് പ്ര​വാ​സം നി​ർ​ത്തി മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക്ക്‌ 25,000 രൂ​പ വ​രെ ന​ൽ​കു​ന്ന പ​ദ്ധ​തി​യും, ജീ​വി​ച്ചി​രി​ക്കെ ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത രൂ​പ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​വ​ർ​ക്ക് ഒ​രു​ല​ക്ഷം രൂ​പ ന​ൽ​കു​ന്ന പ​ദ്ധ​തി​യും തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം 34 ആ​ളു​ക​ൾ പ്ര​വാ​സ വി​രാ​മ​പ​ദ്ധ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യും ജി​ദ്ദ​യി​ൽ മ​രി​ച്ച എ​ട്ടോ​ളം പേ​ർ​ക്ക് മ​ര​ണാ​ന​ന്ത​ര സ​ഹാ​യ​വും 25 ഓ​ളം പേ​ർ​ക്ക് ചി​കി​ത്സ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി​യ​താ​യി പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സു​ര​ക്ഷ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ ഇ​ല്യാ​സ്‌ ക​ല്ലി​ങ്ങ​ൽ പ​റ​ഞ്ഞു. സാ​ബി​ൽ മ​മ്പാ​ട് സ്വാ​ഗ​ത​വും സു​ൽ​ഫീ​ക്ക​ർ ഒ​താ​യി ന​ന്ദി​യും പ​റ​ഞ്ഞു. നാ​സ​ർ കാ​ടാ​മ്പു​ഴ ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, വി.​വി. അ​ശ്റ​ഫ്, അ​ബ്ബാ​സ് വേ​ങ്ങൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCGulf News
News Summary - Jeddah Malayalam kmcc Family Safety Plan Membership Campaign
Next Story