വി.എം. കുട്ടിയുടെ വിയോഗത്തിൽ ജിദ്ദ മാപ്പിളകല അക്കാദമി അനുശോചിച്ചു
text_fieldsജിദ്ദ: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം. കുട്ടിയുടെ വേര്‍പാടില്‍ കേരള മാപ്പിളകല അക്കാദമി ജിദ്ദ ചാപ്റ്റർ അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതില്‍ ആദ്യസ്ഥാനത്തുതന്നെ ഇടംപിടിച്ചയാളായിരുന്നു വി.എം. കുട്ടിയെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആറ് പതിറ്റാണ്ടിലധികം സ്വദേശത്തും വിദേശത്തുമായി നിരവധി സദസ്സുകളില്‍ സഹൃദയലോകത്തെ മാപ്പിളപ്പാട്ടിലൂടെ ആനന്ദഭരിതരാക്കിയ കലാകാരനായിരുന്നു അദ്ദേഹം. ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, അധ്യാപകൻ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിെൻറ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, സഹൃദയര്‍, സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രസിഡൻറ് കെ.എൻ.എ. ലത്തീഫ്, ആക്ടിങ് സെക്രട്ടറി റഊഫ് തീരൂരങ്ങാടി, ട്രഷറർ ഹസ്സൻ കൊണ്ടോട്ടി എന്നിവർ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അനുശോചിച്ചു
ജിദ്ദ: മാപ്പിളപ്പാട്ട് ഗായകനും രചയിതാവും ഗ്രന്ഥകാരനുമായ ഡോ. വി.എം. കുട്ടിയുടെ നിര്യാണത്തിൽ കൊണ്ടാട്ടി സെൻറർ ജിദ്ദ എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മാപ്പിളപ്പാട്ടിനെ ജനകീയമാക്കാൻ പ്രയത്നിച്ച കലാകാരനായിരുന്നു വി.എം. കുട്ടിയെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.