ജിദ്ദ മർജാൻ ഏരിയ കെ.എം.സി.സി സമ്മേളനം സംഘടിപ്പിച്ചു
text_fieldsമജീദ് കോട്ട, അലി താമരത്ത്, അലി മുളക്കൽ കുറ്റിപ്പാല, റഹീം കോട്ടക്കൽ
ജിദ്ദ: 'കെ.എം.സി.സിയിൽ അംഗമാവുക, പ്രവാസത്തിന്റെ നന്മയാകുക' എന്ന പ്രമേയവുമായി സൗദിയിൽ നടന്നുവരുന്ന അംഗത്വ കാമ്പയിന്റെ ഭാഗമായി ജിദ്ദ മർജാൻ ഏരിയ കെ.എം.സി.സി സമ്മേളനം സംഘടിപ്പിച്ചു.മർജാനിലെയും സമീപ പ്രദേശത്തുനിന്നുമുള്ള നൂറുകണക്കിന് കെ.എം.സി.സി അംഗങ്ങൾ പങ്കെടുത്ത സമ്മേളനത്തിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ല പ്രസിഡന്റ് അബ്ദുറഹിമാൻ വായാട് നിർവഹിച്ചു. മർജാൻ ഏരിയ പ്രസിഡന്റ് അലി താമരത്ത് അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സി.കെ. റസാഖ്, പാലക്കാട് ജില്ല ജനറൽ സെക്രട്ടറി സക്കീർ നാലകത്ത്, മലപ്പുറം ജില്ല സെക്രട്ടറി സുൽഫീക്കർ ഒതായി, മുഹമ്മദലി വലമ്പൂർ എന്നിവർ സംസാരിച്ചു.റിട്ടേണിങ് ഓഫിസറും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ സി.കെ. റസാഖിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി അലി കുറ്റിപ്പാല നന്ദി പറഞ്ഞു. മുഹമ്മദ് കൊണ്ടോട്ടി ഖിറാഅത്ത് നടത്തി.ഭാരവാഹികൾ: മജീദ് കോട്ട (ഉപ. സമിതി ചെയർമാൻ), അലി താമരത്ത് (പ്രസി.), മുഹമ്മദലി വലമ്പൂർ, സുൽഫീക്കർ ഒതായി, നാസർ പാറക്കണ്ടി, തുഫൈൽ നെല്ലിക്കുത്ത് (വൈ. പ്രസി.), അലി മുളക്കൽ കുറ്റിപ്പാല (ജന. സെക്ര.), റഹീം കോട്ടക്കൽ (ട്രഷ.), സുഹൈൽ താനൂർ, അഫ്നാസ് നെല്ലിക്കുത്ത്, ഹബീബ് പൊൻമള, അലവിക്കുട്ടി ജാകീരി (ജോ. സെക്ര.).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.