Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ മേയറുടെ കാലാവധി...

ജിദ്ദ മേയറുടെ കാലാവധി നാല്​ വർഷത്തേക്ക്​ നീട്ടി

text_fields
bookmark_border
ജിദ്ദ മേയറുടെ കാലാവധി നാല്​ വർഷത്തേക്ക്​ നീട്ടി
cancel
camera_alt

ജിദ്ദ മേയർ സ്വാലിഹ്​ അൽതുർക്കി

Listen to this Article

ജിദ്ദ: ജിദ്ദ മേയർ സ്വാലിഹ്​ ബിൻ അലി അൽതുർക്കിയുടെ കാലാവധി നാല്​ വർഷത്തേക്ക്​ നീട്ടി. മികച്ച റാങ്കിൽ കാലാവധി ദീർഘിപ്പിച്ചു കൊണ്ടുള്ള രാജകീയ ഉത്തരവ്​ മക്ക മേഖല ഗവർണറേറ്റ്​ ട്വിറ്ററിലൂടെയാണ്​ അറിയിച്ചത്​. 2018 ജുലൈയിലാണ്​ സ്വാലിഹ്​ അൽതുർക്കിയെ ജിദ്ദ മേയറായി നിയമിച്ചത്​.

ജിദ്ദ മേയർ ചുമതയോടൊപ്പം മക്ക മേയറുടെ ചുമതലകളും പ്രവർത്തനവും ആറ് മാസത്തേക്ക് വഹിക്കണമെന്ന​ മുനിസിപ്പൽ, ഗ്രാമ ഹൗസിങ്​ മന്ത്രി മാജിദ്​ ബിൻ അബ്​ദുല്ല അൽഹുഖൈലി​ന്റെ നിർദേശത്തെ തുടർന്ന്​ കഴിഞ്ഞ ജനുവരി മുതൽ മക്ക മേയറുടെ ചുമതലകളും സ്വാലിഹ്​ അൽതുർക്കി വഹിച്ചുവരുന്നുണ്ട്​. മേയർ കാലാവധി നീട്ടിയതിൽ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും സ്വാലിഹ്​ അൽതുർക്കി നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahSaudi ArabiaJeddah mayor
News Summary - Jeddah mayor's term extended to four years
Next Story