ജിദ്ദ മുനിസിപ്പാലിറ്റി 290 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു
text_fieldsജിദ്ദ: വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജിദ്ദ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ അസീസിയ ജില്ലയിൽനിന്ന് കാറിൽ സൂക്ഷിച്ച നിലയിൽ 290 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു.
നഗരത്തിലെ താമസക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രദർശിപ്പിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും മുനിസിപ്പൽ നിയമലംഘനങ്ങൾ തടയുന്നതിനുമായി മുനിസിപ്പാലിറ്റി നടത്തുന്ന പരിശോധന കാമ്പയിനുകളുടെ ഭാഗമായിട്ടായിരുന്നു പരിശോധനയെന്ന് മുനിസിപ്പാലിറ്റി മേയർ ഹിബ അൽ ബലാവി പറഞ്ഞു.
ആരോഗ്യപരമോ വാണിജ്യപരമോ ആയ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ‘ബലദി’ ആപ്ലിക്കേഷൻ വഴിയോ 940 എന്ന നമ്പർ വഴിയോ വിവരം അധികൃതരെ അറിയിക്കാൻ മുനിസിപ്പാലിറ്റി അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഭക്ഷണപദാർഥങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വിവിധ പരിശോധന പര്യടനങ്ങൾ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.