ജിദ്ദ നവോദയ കൃഷ്ണപിള്ള ദിനം ആചരിച്ചു
text_fieldsജിദ്ദ: ജിദ്ദ നവോദയ സെൻട്രൽ കമ്മിറ്റി കൃഷ്ണപിള്ള ദിനം ആചരിച്ചു. അനുസ്മരണപരിപാടിയിൽ കെ.വി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. നവോദയ ട്രഷറർ സി.എം. അബ്ദുറഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ പ്രമുഖനായിരുന്നു പി. കൃഷ്ണപിള്ളയെന്ന് അദ്ദേഹം പറഞ്ഞു. പുന്നപ്ര വയലാർ സമരത്തിലും, പിന്നീട് കൊച്ചിയിലെ ദേശീയ പ്രസ്ഥാനരംഗത്തും മലബാറിലെ കാർഷിക സമരങ്ങളിലും കോട്ടൺ മിൽതൊഴിലാളി സമരങ്ങളിലും കൃഷ്ണപിള്ളയുടെ സാന്നിധ്യം വളരെ പ്രധാനമായിരുന്നു. ഒളിവ് ജീവിതത്തിനിടെ 1948ൽ 42ാം വയസ്സിൽ പാമ്പുകടിയേറ്റായിരുന്നു അദ്ദേഹത്തിന്റെ മരണം.
കേരളം കണ്ട മികച്ച സംഘാടകരിൽ ഒരാളായിരുന്നെന്ന് മുഖ്യപ്രഭാഷണത്തിൽ ശ്രീകുമാർ മാവേലിക്കര പറഞ്ഞു. ഫിറോസ് മുഴപ്പിലങ്ങാട് സ്വാഗതവും മുഹമ്മദ് മേലാറ്റൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.