ജിദ്ദ നവോദയ കേന്ദ്ര കണ്വെന്ഷന്
text_fieldsജിദ്ദ: നവോദയ കേന്ദ്ര കണ്വെന്ഷന് സംഘടിപ്പിച്ചു. കേന്ദ്ര പ്രസിഡൻറ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു. കൺവെൻഷൻ ദമ്മാം നവോദയ മുഖ്യ രക്ഷാധികാരി ബഷീർ വരോട് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റുകളുടെ ശക്തി കുറക്കാൻ ഇന്ത്യയിലെ ഇടതുപ്രസ്ഥാനങ്ങൾക്ക് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര നവോദയയുടെ പ്രവര്‍ത്തനങ്ങൾ വിശദീകരിച്ചു.
രക്ഷാധികാരി സമിതി അംഗം അസഫ് കരുവാറ്റ രക്തസാക്ഷി പ്രമേയവും, കേന്ദ്രകമ്മിറ്റിയംഗം റഫീഖ് പത്തനാപുരം അനുശോചന പ്രമേയവും അവതരിപ്പിച്ചു. 400 ഓളം മനുഷ്യ ജീവനുകള്‍ പൊലിഞ്ഞ വയനാടിനോട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന വിവേചന നിലപാടിനെതിരെയുള്ള പ്രമേയം കേന്ദ്ര വൈസ് പ്രസിഡൻറ് അനുപമ ബിജുരാജും അവതരിപ്പിച്ചു.
മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം ആശംസ നേർന്നു. കേന്ദ്ര ട്രഷറര്‍ സി.എം. അബ്ദുറഹ്മാൻ സ്വാഗതവും രക്ഷാധികാരി സമിതി അംഗം അബ്ദുല്ല മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.