ജിദ്ദ നവോദയ യാത്രയയപ്പ് നൽകി
text_fieldsമക്ക: ജിദ്ദ നവോദയ മക്ക ഏരിയ ജർവൽ യൂനിറ്റ് ജീവകാരുണ്യ പ്രവർത്തകയും മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലെ നഴ്സുമായ പത്തനാപുരം സ്വദേശി മാജിദ സിറാജുദ്ദീന് ജർവൽ യൂനിറ്റ് യാത്രയയപ്പ് നൽകി. കഴിഞ്ഞ 10 വർഷത്തോളമായി കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. ബ്രിട്ടനിൽ പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാട്ടിൽ പോകുന്നത്.
ജർവൽ യൂനിറ്റ് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ ഏരിയ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട് ഉപഹാരം കൈമാറി. യാത്രയയപ്പിൽ പ്രസിഡൻറ് സലാം കടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. നഫ്സിഷ തലയോലപ്പറമ്പ്, ജാസ്മിൻ ഷറീഫ് കോന്നി, റസിയ അഭിനാസ് കോതമംഗലം, ഹൈറുന്നിസ നജീബ് കായംകുളം, ഷിബി മോൾ ബഷീർ ആലപ്പുഴ, സുമയ്യ ബീഗം പത്തനംതിട്ട, ഷരീഫ് കോന്നി, അനീഷ് ശാസ്താംകോട്ട എന്നിവർ പങ്കെടുത്തു. നിസാം ചവറ സ്വാഗതവും സുഹൈൽ പെരിമ്പലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.