ജിദ്ദ നവോദയ കുഞ്ഞാലി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsജിദ്ദ നവോദയ കുഞ്ഞാലി അനുസ്മരണ യോഗത്തിൽ സുബ്രഹ്മണ്യൻ പുഴക്കൽ അനുസ്മരണ
പ്രഭാഷണം നടത്തുന്നു
ജിദ്ദ: സഖാവ് കുഞ്ഞാലിയെ നവോദയ ജിദ്ദ അനുസ്മരിച്ചു. പാവങ്ങളുടെയും തൊഴിലാളികളുടെ ഇടയിൽനിന്ന് കൊണ്ട് പ്രവർത്തിച്ച കുഞ്ഞാലിയുടെ ജീവിതം പൂർണമായും പ്രസ്ഥാനത്തിന് സമർപ്പിച്ചതായിരുന്നു, അതിനാൽ കുഞ്ഞാലി എപ്പോഴും ജന്മിമുതലാളിമാരുടെ കണ്ണിലെ കരടായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണത്തിൽ സംസാരിച്ച സുബ്രഹ്മണ്യൻ പുഴക്കൽ സൂചിപ്പിച്ചു. നവോദയ സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ തങ്ങളുടെ സർക്കാർ നിലനിർത്താൻ വേണ്ടിയുള്ള ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാസികളെയും കേരളത്തോടും കടുത്ത അവഗണനയാണ് ബജറ്റിലൂടെ പ്രകടിപ്പിച്ചിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ഷറഫിയ ഏരിയ പ്രസിഡൻറ് ഫൈസൽ കോടശ്ശേരി അധ്യക്ഷത വഹിച്ചു.
നവോദയ കേന്ദ്ര ട്രഷറർ സി.എം. അബ്ദുറഹ്മാൻ, കേന്ദ്ര കമ്മിറ്റി അംഗം ജിജോ അങ്കമാലി എന്നിവർ സംസാരിച്ചു. ഷറഫിയ ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ സ്വാഗതവും സലാം മമ്പാട് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.