ജിദ്ദ നവോദയ രണ്ടാംഘട്ട വളൻറിയർ മീറ്റ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: തീർഥാടകർക്ക് സേവന പ്രവർത്തനങ്ങൾ ചെയ്യുന്നതിന് രംഗത്തിറങ്ങിയ വളൻറിയർമാർക്ക് ജിദ്ദ നവോദയ രണ്ടാംഘട്ട പരിശീലന മീറ്റ് സംഘടിപ്പിച്ചു. ഷറഫിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നവോദയ പ്രസിഡൻറ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. കെ.വി. മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷറഫു കാളികാവ് പരിശീലന ക്ലാസ് എടുത്തു. ഹജ്ജ് സേവനത്തിന് പോകുന്ന നവോദയ വളൻറിയർമാർക്ക് ആരോഗ്യ ബോധവത്കരണ ക്ലാസും ഡെമോ ഉപകരണങ്ങൾ സഹിതം ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ്ങും ഡോ. ഇന്ദു ചന്ദ്ര നൽകി. ഹജ്ജ് സേവനത്തിന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും വനിതകൾ ഉൾപ്പെടെ കൂടുതൽ വളൻറിയർമാരെയാണ് ജിദ്ദ നവോദയ രംഗത്തിറക്കിയിട്ടുള്ളത്. ആദ്യ ഹജ്ജ് സംഘമെത്തിയത് മുതൽ ജിദ്ദ വിമാനത്താവളങ്ങളിലും മക്കയിലും ഹാജിമാർ താമസിക്കുന്ന അസീസിയയിലും വിവിധ സേവനങ്ങൾ നവോദയ ചെയ്തുവരുന്നുണ്ട്. ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, നവോദയ ട്രഷറർ സി.എം അബ്ദുറഹ്മാൻ, ജലീൽ ഉച്ചാരക്കടവ്, ഫിറോസ് പുഴപ്പിലങ്ങാട്, അനുപമ ബിജുരാജ്, തൻവീർ ഭായ്, ആസിഫ് കരുവാറ്റ, കെ.സി. ഗഫൂർ എന്നിവർ സംസാരിച്ചു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.