ജിദ്ദ നവോദയ യാംബു ഏരിയ സമ്മേളനം സമാപിച്ചു
text_fieldsയാംബു: ജിദ്ദ നവോദയ യാംബു ഏരിയ സമ്മേളനം വിവിധ പരിപാടികളോടെ സമാപിച്ചു. നഗാദി സിറ്റിയിലെ പി. ബിജു നഗറിൽ നടന്ന സമ്മേളനം ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ കാർഷിക നയങ്ങൾക്കെതിരെയും പൊതുമേഖല സ്ഥാപനങ്ങൾ വിറ്റു തുലക്കുന്നതിനെതിരെയും പൊതുബോധം ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പിയും സംഘ്പരിവാറും വർഗീയചേരിതിരിവ് ഉണ്ടാക്കി അധികാരം ൈകയാളുന്നതും ന്യൂനപക്ഷങ്ങൾക്ക് നേരെ അടിക്കടി ഉണ്ടാവുന്ന ആക്രമണങ്ങളുമെല്ലാം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കരുണാകരൻ പ്രസിഡീയം നിയന്ത്രിച്ചു. ഷൗക്കത്ത് രക്തസാക്ഷി പ്രമേയവും എബ്രഹാം തോമസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ പ്രവർത്തന റിപ്പോർട്ട് അജോ ജോർജും സാമ്പത്തിക റിപ്പോർട്ട് സിബിൾ ബേബിയും അവതരിപ്പിച്ചു.
ജിദ്ദ നവോദയയുടെ സംഘടന റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിയംഗവും ട്രഷററുമായ സി.എം. അബ്ദുറഹ്മാൻ അവതരിപ്പിച്ചു. ഇടതു മുന്നണി സർക്കാർ അധികാരത്തിൽ വന്നശേഷമായിരുന്നു പ്രവാസി പെൻഷൻ 600 രൂപയിൽ നിന്ന് 3,000 രൂപയാക്കി ഉയർത്തിയത്. അത് 5,000 രൂപയായി ഉയർത്തണമെന്ന് യാംബു ഏരിയ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. കർഷക സമരത്തിൽ ജീവൻ വെടിഞ്ഞ കർഷകർക്ക് നഷ്ടപരിഹാരം നൽകാനും പ്രവാസികളെ നേരിട്ട് ബാധിക്കുന്ന വ്യോമയാന മേഖലയിലെ സ്വകാര്യവത്കരണത്തിനെതിരെയും സമ്മേളനം പ്രമേയം പാസാക്കി. സമ്മേളന ഉപഹാരമായി യാംബു ഏരിയ കമ്മിറ്റി നാട്ടിൽ പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റിയംഗം ജുനൈസ് സംസാരിച്ചു. നൗഷാദ് സ്വാഗതവും യാംബു ഏരിയ സെക്രട്ടറി അജോ ജോർജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.