ജിദ്ദ ഒ.ഐ.സി.സി ഹജ്ജ് വളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsജിദ്ദ: ഹജ്ജിനെത്തുന്ന തീർഥാടകരെ സേവിക്കുന്നതിനുള്ള അവസരം ഏറ്റവും മഹത്തരമാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗവും പ്രവാസി സംരംഭകനുമായ അബ്ദുറഹ്മാൻ അമ്പലപ്പള്ളി പറഞ്ഞു. ജിദ്ദ ഒ.ഐ.സി.സി ഹജ്ജ് വളന്റിയർ രജിസ്ട്രേഷൻ ഫോറം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിസന്ധികൾക്കുശേഷം നടക്കുന്ന ഹജ്ജ് കർമങ്ങൾക്കെത്തുന്ന ഇന്ത്യക്കാർക്ക് പ്രയോജനകരമായി ഒ.ഐ.സി.സി ഹജ്ജ് സെൽ രംഗത്തുണ്ടാകുമെന്നും മുൻകാലത്തെപോലെ സാധ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്നും കെ.ടി.എ. മുനീർ പറഞ്ഞു. ഹജ്ജ് സെൽ കൺവീനർ സഹിർ മാഞ്ഞാലിയിൽനിന്ന് ആദ്യ രജിസ്ട്രേഷൻ ഫോറം സ്വീകരിച്ചു.
ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, ട്രഷറർ ശ്രീജിത്ത് കണ്ണൂർ, പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്കുതോട്, നോർക്ക ഹെൽപ് സെൽ കൺവീനർ നൗഷാദ് അടൂർ, മുജീബ് മൂത്തേടം, ബഷീർ പരുത്തികുന്നൻ, നൗഷിർ കണ്ണൂർ, സിദ്ദീഖ് ചോക്കാട്, ഉസ്മാൻ പോത്തുകൽ എന്നിവർ സംസാരിച്ചു. മക്ക ഒ.ഐ.സി.സി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട് ജനറൽ കൺവീനറായി ഒ.ഐ.സി.സി വിവിധ റീജനൽ കമ്മിറ്റിയുമായി സഹകരിച്ച് ഹജ്ജ് സെൽ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും പ്രവാസി ക്ഷേമനിധി സഹായ കേന്ദ്രം കൺവീനർ നാസിമുദ്ദീൻ മണനാക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.