ജിദ്ദ ഒ.െഎ.സി.സി ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽകി
text_fieldsജിദ്ദ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് പ്രവാസികൾക്ക് തിരിച്ചുവരുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിന് ജിദ്ദ ഒ.ഐ.സി.സി നിവേദനം നൽകി.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ നിവേദനം കൈമാറി. മറ്റുള്ള രാജ്യക്കാർക്കെല്ലാം സൗദിയിൽ മടങ്ങി വരുന്നതിന് അവസരം ലഭിച്ചിട്ടും അവധിക്ക് പോയ ഇന്ത്യൻ പ്രവാസികൾക്ക് നിബന്ധനകൾക്ക് വിധേയമായെങ്കിലും തിരിച്ചെത്താൻ പോലും സാധിക്കുന്നില്ല.
നയതന്ത്രതലത്തിൽ ഇടപെടലുകൾ നടത്തി നിലവിലെ സാഹചര്യങ്ങൾ സൗദി അധികൃതരെ ബോധ്യപ്പെടുത്തി തിരിച്ചുവരവിന് അവസരം ഒരുക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. നിലവിൽ ഇന്ത്യക്ക് പുറത്ത് 15 ദിവസത്തോളം താമസിച്ച് മാത്രമാണ് സൗദിയിലേക്ക് വരാൻ സാധിക്കുന്നത്. ഇതിന് ലക്ഷത്തിലധികം രൂപ ചെലവ് വരുന്നതായും പ്രതിസന്ധിയുടെ ഈ കാലത്ത് പ്രവാസികൾക്ക് ഇത് താങ്ങാനാവാത്തതാണെന്നും നിവേദനത്തിൽ ഒ.ഐ.സി.സി ചൂണ്ടിക്കാട്ടി.
വിഷയത്തിൽ സൗദി അധികൃതരുമായും ഇന്ത്യൻ േവ്യാമയാന മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരുകയാണെന്നും അനുകൂലമായ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ കോവിഡ് വ്യാപനത്തോത് കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.