ജിദ്ദ പത്തനംതിട്ട ജില്ല സംഗമം മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു
text_fieldsജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) കോവിഡ് മഹാമാരിയെ നേരിടാനായി പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിലേക്കായി 40ൽ അധികം ഓക്സിമീറ്റർ, ബി.പി അപ്പാരറ്റസ് എന്നിവ വിതരണം ചെയ്തു. പ്രസിഡൻറ് ജയൻ നായർ പ്രക്കാനം മെഡിക്കൽ ഉപകരണങ്ങൾ പഞ്ചായത്ത് പ്രതിനിധികൾക്ക് നൽകി. കൂടാതെ സാമൂഹിക അടുക്കള, ജില്ലയിലെ അനാഥാലയങ്ങൾ തുടങ്ങിയവക്കും പി.ജെ.എസ് സഹായങ്ങൾ വരും ദിവസങ്ങളിൽ എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഓമല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജോൺസൺ വിളവിനാൽ, കടപ്ര പഞ്ചായത്ത് പ്രസിഡൻറ് നിഷാ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി ആർ. പണിക്കർ, പഞ്ചായത്ത് വൈ. പ്രസിഡൻറ് മേഴ്സി എബ്രഹാം, ആസൂത്രണ സമിതി വൈ. ചെയർമാൻ ശിവദാസ് യു. പണിക്കർ, കടമ്പനാട് പഞ്ചായത്ത് അംഗം ലിേൻറാ യോഹന്നാൻ, ചെന്നീർക്കര പഞ്ചായത്ത് മെഡിക്കൽ ഓഫിസർ ജിജു തോമസ് തേക്കുതോട് കോന്നി പഞ്ചായത്ത് സാമൂഹിക പ്രവർത്തകർ, വെച്ചൂച്ചിറ ഓൾഡ് ഏജ് ഹോം പ്രതിനിധി, ഏഴംകുളം പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വെൽഫെയർ മീറ്റിങ്ങിൽ കൺവീനർ മനോജ് മാത്യു അടൂർ, അലി തേക്കുതോട്, അയൂബ്ഖാൻ പന്തളം, സന്തോഷ് കെ. ജോൺ, ജോസഫ് വറുഗീസ് വടശേരിക്കര, എബി ചെറിയാൻ മാത്തൂർ, വറുഗീസ് ഡാനിയൽ, നൗഷാദ് ഇസ്മയിൽ അടൂർ, മാത്യു തോമസ് കടമ്മനിട്ട, സജി കുറുങ്ങാട്ട്, അനിൽ കുമാർ പത്തനംതിട്ട തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.