സോമാലിയൻ യുവതിക്കും മക്കൾക്കും സാന്ത്വനവുമായി ജിദ്ദ പെരിന്തൽമണ്ണ കെ.എം.സി.സി
text_fieldsജിദ്ദ: കണ്ണീർമഴയത്തെ സോമാലിയക്കാരിക്കും മക്കൾക്കും സാന്ത്വനക്കുടയുമായി ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി പിതാവ് ജീവിച്ചിരിക്കെ അനാഥകളായി ജീവിക്കുന്ന ജീവിതത്തിലെ സകല സൗഭാഗ്യങ്ങളും നഷ്ടപ്പെട്ടുപോയ ഏഴു കുട്ടികളുടെയും ഭർത്താവ് ജീവിച്ചിരിക്കെ വിധവയായി ജീവിക്കുകയും ചെയ്യുന്ന ഒരമ്മയുടെയും ജീവിതം കഴിഞ്ഞദിവസം പത്രങ്ങളിലൂടെ പുറത്തുവന്നിരുന്നു. പെരിന്തൽമണ്ണ സ്വദേശി അബ്്ദുൽ മജീദിെൻറയും സോമാലിയക്കാരി മുഅ്മിനയുടേയും ഏഴ് മക്കളുടേയും കരളലിയിക്കുന്ന ജീവിതകഥ. ജിദ്ദ ബഗ്ദാദിയയിലെ പഴക്കമേറിയ ഒരു കെട്ടിടത്തിലാണ് മുഅ്മിനയും അവരുടെ ഏഴുമക്കളിൽ ആറു മക്കളും രണ്ടു പേരക്കുട്ടികളും ജീവിക്കുന്നത്. ഒരു മകൻ മുഅ്മിനയുടെ ജന്മനാടായ സോമാലിയയിലാണ്.
12 വർഷം മുമ്പ് നാട്ടിലേക്ക് പോയ അബ്്ദുൽ മജീദ് പിന്നീട് തിരികെ എത്തിയില്ല. മജീദ് നാട്ടിലേക്ക് പോകുന്ന സമയത്ത് മുഅ്മിനയുടെ ചുറ്റിലും ആറു മക്കളുണ്ട്. ഒരാൾ വയറ്റിലും. പിന്നീട് മജീദ് തിരിച്ചെത്തിയില്ല. 12 വർഷത്തിലേറെയായി മജീദ് പോയിട്ട്. രേഖകളില്ലാതെയാണ് ഈ കുട്ടികൾ ജീവിക്കുന്നത്. ഒരു രാജ്യത്തിെൻറയും പൗരത്വരേഖയില്ലാത്ത കുട്ടികൾ. ജോലിപോലും ലഭിക്കില്ല. മുഅ്മിന ഒരു വീട്ടിൽ ജോലിക്ക് പോയി ലഭിക്കുന്ന 700 റിയാൽ കൊണ്ടാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്. വീടിെൻറ വാടകക്കും മറ്റു ചെലവുകൾക്കും കൈനീട്ടേണ്ട അവസ്ഥയായിരുന്നു. ഇതറിഞ്ഞാണ് ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി നേതാക്കൾ അവരുടെ വീട് സന്ദർശിക്കുകയും സാന്ത്വനിപ്പിക്കുകയും സാമ്പത്തികസഹായം നൽകുകയും മറ്റ് കാര്യങ്ങൾ വിശദമായി അന്വേഷിച്ച് വേണ്ടത് ചെയ്യാമെന്ന ഉറപ്പുനൽകുകയും ചെയ്തത്.
ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് മുഹമ്മദാലി ടി.എൻ. പുരം, സെക്രട്ടറി അഷ്റഫ് താഴെക്കോട്, സീനിയർ വൈസ് പ്രസിഡൻറ് മുസ്തഫ കോഴിശ്ശേരി, ഓർഗനൈസിങ് സെക്രട്ടറി വാപ്പുട്ടി വട്ടപറമ്പിൽ, അബു കട്ടുപ്പാറ, നാസർ പാക്കത്ത്, മുഹമ്മദ് അലി മുസ്ലിയാർ, ലത്തീഫ് കാപ്പുങ്ങൽ, മുഹമ്മദ് കിഴിശ്ശീരി, മുജീബ് പുളിക്കാടൻ, നാസർ ഒളവട്ടൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. മജീദിനെ നാട്ടിൽ പോയി സന്ദർശിച്ച് വേണ്ടത് ചെയ്യാനുള്ള ഒരുക്കത്തിലാണ് സംഘടന. മറ്റു പലരും സഹായങ്ങളുമായി ഇവരെ സഹായിക്കാൻ മുന്നോട്ടുവരുന്നുണ്ട്. ആർക്കെങ്കിലും സഹായിക്കാൻ താൽപര്യമുണ്ടെങ്കിൽ ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി സീനിയർ വൈസ് പ്രസിഡൻറ് മുസ്തഫ കോഴിശ്ശേരിയെ (00966 500985909) ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.