Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ പൊതു ഗതാഗത...

ജിദ്ദ പൊതു ഗതാഗത പദ്ധതി സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കാൻ സർക്കാർ അനുമതി 

text_fields
bookmark_border
ജിദ്ദ: ജിദ്ദ പൊതു ഗതാഗത പദ്ധതിക്ക്​ കീഴിലെ കോർണിഷ്​ ട്രാം, കടൽ ടാക്​സി, അബ്​ഹുർ തൂക്ക്​ പാലം എന്നിവ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കാൻ ഗവൺമ​െൻറ്​ അനുമതി നൽകി. പദ്ധതി സ്വകാര്യ മേഖലയിൽ നടപ്പിലാക്കാൻ മക്ക ഗവർണറും ജിദ്ദ പൊതുഗതാഗത പദ്ധതി മേൽനോട്ട ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീർ ഖാലിദ്​ അൽഫൈസൽ ഗവൺമ​െൻറിനോട്​ നേരത്തെ ആവശ്യ​​െപട്ടിരുന്നു. 
പദ്ധതിക്ക്​ അനുമതി ലഭിച്ചതോടെ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മേഖല ഗവർണറേറ്റ്​ സംയോജിത വികസന കേന്ദ്രം, ജിദ്ദ മെട്രോ കമ്പനി  എന്നിവരുൾപ്പെട്ട സംഘ​ം രൂപവത്​കരിച്ചിട്ടുണ്ട്​. നാല്​ ലൈനുകളോട്​ കൂടിയ മെട്രോ ട്രെയിൻ പദ്ധതി, ബസ്​ സർവീസ്​, കടൽ ഗതാഗത സർവീസ്​, ​അബ്​ഹുർ തുക്ക്​ പാലം, കോർണിഷ്​ ട്രാം​ എന്നിവ ഉൾപ്പെട്ടതാണ്​ ജിദ്ദ പൊതു ഗതാഗത പദ്ധതി. 
ജിദ്ദ കോർണിഷിലാണ്​ ട്രാം പദ്ധതി. വടക്ക്​ 15 കിലോ മീറ്ററിലാണ്​ ഇതു നടപ്പിലാക്കുന്നത്​. 15 സ്​റ്റേഷനുകളോട്​ കൂടിയ പദ്ധതിയിൽ മണിക്കൂറിൽ 2300 യാത്രക്കാരെ ഉൾക്കൊള്ളാനാകും. വടക്ക്​ കോർണിഷ്​ ഭാഗ​​ത്തെ ജിദ്ദയുടെ മധ്യഭാഗവുമായി ബന്ധിപ്പിക്കുന്നതാണ്​ കടൽ ടാക്​സി. 
29 സ്​റ്റേഷനുകളോട്​ കൂടിയ പദ്ധതിക്ക്​ കീഴിൽ ദിവസവും ഏകദേശം 29000 യാത്രക്കാരെ  ഉൾക്കൊള്ളാനാകുമെന്നാണ്​ കണക്ക്​ കൂട്ടൽ. വടക്ക്​ കോർണിഷിനെ തെക്ക്​ കോർണിഷുമായി ബന്ധിപ്പിക്കുന്നതാണ്​ അബ്​ഹുർ തൂക്ക്​ പാലം പദ്ധതി. പാലത്തിന്​ 350 മീറ്റർ നീളവും 74 മീറ്റർ വീതിയുമുണ്ടാകും. രണ്ട്​ ഭാഗങ്ങളിലായി​ എട്ട്​ വരി പാതയുള്ള പാലം ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ്​ തൂക്കു പാലങ്ങളിലൊന്നായിരിക്കും​. 
കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പാലത്തിന്മേൽ വെവ്വേറെ പാതകളുണ്ടായിരിക്കും. 
നാല്​ വർഷം മുമ്പാണ്​ ജിദ്ദ പൊതുഗതാഗത പദ്ധതിക്ക്​ സൗദി മന്ത്രിസഭ അംഗീകാരം നൽകിയത്​. പദ്ധതി സംബന്ധിച്ച വിശദമായ പഠനങ്ങൾ നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsJeddah
News Summary - jeddah public transport project will execute with private sector-saudi arabia-gulfnews
Next Story