'ജിദ്ദ സീസൺ-2022'ന് ഇന്നു തുടക്കം
text_fieldsജിദ്ദ: പെരുന്നാൾ ദിനത്തിൽ തുടക്കം കുറിക്കാനിരിക്കുന്ന 'ജിദ്ദ സീസൺ-2022'ഒരുക്കം പൂർത്തിയായി. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ തിങ്കളാഴ്ച ആരംഭിക്കുന്ന മേള ജൂൺ 28 വരെ തുടരും.
'നമ്മുടെ നല്ല ദിനങ്ങൾ'എന്ന മുദ്രാവാക്യത്തോടെ പരിപാടിയുടെ രണ്ടാം പതിപ്പാണ് ഇത്തവണ. പരമ്പരാഗതവും ആധുനികവുമായ 2,800 പ്രദർശന പരിപാടികൾ 60 ദിവസങ്ങളിലായി അവതരിപ്പിക്കും. സന്ദർശകർക്ക് 70 സംവേദനാത്മക അനുഭവങ്ങൾ പകരുന്ന പരിപാടികൾ, 60ലധികം വിനോദ ഗെയിമുകൾ, ഏഴ് അറബ് നാടകം, രണ്ട് അന്താരാഷ്ട്ര നാടകം, അഞ്ച് സമുദ്ര അനുഭവങ്ങളും ഇവന്റുകളും, ഒരു അന്താരാഷ്ട്ര സർകസ്, ഒരു സംവേദനാത്മക വെള്ളച്ചാട്ടം, നാല് അന്താരാഷ്ട്ര പ്രദർശനങ്ങൾ, കൂടാതെ സന്ദർശകർക്കായി 90ലധികം പവലിയനുകളും റസ്റ്റാറന്റുകളും സീസൺ പരിപാടിയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.
ആഗോളതലത്തിൽ അറിയപ്പെടുന്ന പ്രമുഖ വ്യവസായ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൈതൃകങ്ങളും പാരമ്പര്യങ്ങളും മേളയിൽ പ്രകടമാകും. പ്രാദേശികവും അന്തർദേശീയവുമായ സന്ദർശകർക്ക് അവസരം നൽകി വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.