Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ സീസൺ...

ജിദ്ദ സീസൺ ക​​ലാ-സാം​​സ്കാ​​രി​​കോ​​ത്സ​​വം; ‘ഇ​​ന്ത്യ​​ൻ ആ​​ൻ​​ഡ് സൗ​​ദി നൈ​​റ്റ്’ അരങ്ങേറി

text_fields
bookmark_border
ജിദ്ദ സീസൺ ക​​ലാ-സാം​​സ്കാ​​രി​​കോ​​ത്സ​​വം; ‘ഇ​​ന്ത്യ​​ൻ ആ​​ൻ​​ഡ് സൗ​​ദി നൈ​​റ്റ്’ അരങ്ങേറി
cancel
camera_alt

ജിദ്ദ സീസൺ ക​​ലാ-സാം​​സ്കാ​​രി​​കോ​​ത്സ​​വത്തിന്റെ ഭാഗമായി നടന്ന ‘ഇ​​ന്ത്യ​​ൻ ആ​​ൻ​​ഡ് സൗ​​ദി നൈ​​റ്റ്’ പരിപാടിയിൽ സൽമാൻ അലി ഗാനം ആലപിക്കുന്നു.

ജിദ്ദ: ജി​​ദ്ദ സീസൺ സാം​​സ്കാ​​രി​​കോ​​ത്സ​​വത്തിന്റെ ഭാഗമായി ‘ഇ​​ന്ത്യ​​ൻ ആ​​ൻ​​ഡ് സൗ​​ദി നൈ​​റ്റ്’ അരങ്ങേറി. ജ​​ന​​റ​​ൽ എ​​ൻ​​റ​​ർ​​ടെ​​യി​​ൻ​​മെൻറ് അ​​തോ​​റി​​റ്റിയുടെ കീഴിൽ ഇക്കഴിഞ്ഞ വെ​ള്ളി​യാ​ഴ്​​ച ജി​​ദ്ദ ഇ​​ക്വി​​സ്ട്രി​​യ​​ൻ ക്ല​​ബി​ൽ വൈ​കീ​ട്ട് ഏഴ് മു​ത​ൽ രാ​ത്രി രണ്ട് മണിവരെ നടന്ന സംഗീത, നൃത്ത പരിപാടികൾ കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഹിന്ദി പിന്നണി ഗായിക നിഖിതാ ഗാന്ധിയുടെ ഗാനാലാപനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.

ലൈവ് ഓർക്കസ്ട്രയുടെ പിന്തുണയോടെ ഇടവേളകളില്ലാതെ ഒന്നര മണിക്കൂർ നേരം നീണ്ടുനിന്ന അവരുടെ പെർഫോമൻസ് സദസ്സ് നന്നായാസ്വദിച്ചു. ഹിന്ദി ടെലിവിഷൻ ചാനലിലെ പ്രശസ്ത റിയാലിറ്റി ഷോയായ ഇന്ത്യൻ ഐഡൊൾ പത്താമത് സീസൺ വിജയിയായ പ്രമുഖ യുവഗായകൻ സൽമാൻ അലിയാണ് പിന്നീട് സ്റ്റേജിലെത്തിയത്. ഹിന്ദിയിൽ ഏറെ പ്രശസ്തമായ അനേകം പാട്ടുകൾ ആലപിച്ച് ഒരു മണിക്കൂറോളം നേരം നീണ്ടുനിന്ന അപാര പെർഫോമൻസിലൂടെ ഇദ്ദേഹവും സദസ്സിനെ ഇളക്കിമറിച്ചു.

നിഖിതാ ഗാന്ധി, ഡെ​​ബ്സി എന്നിവർ ഗാനമാലപിക്കുന്നു

ഏറ്റവും അവസാനം സ്റ്റേജിലെത്തിയ കേരളത്തിൽ ലക്ഷക്കണക്കിന് യുവ ആരാധകരുള്ള പ്ര​​ശ​​സ്ത റാ​​പ്പ് ഗാ​​യ​​ക​​ൻ ഡെ​​ബ്സിയെ ഏറെ കയ്യടിയോടെയാണ് സദസ്സ് വരവേറ്റത്. എന്നാൽ ഡി.ജെ അകമ്പടിയോടെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പാടിയും വലിയ ശബ്ദത്തിൽ ഒച്ചവെച്ചുമുള്ള അദ്ദേഹത്തിന്റെ റാപ്പ് സംഗീത പരിപാടിക്ക് പുതിയ തലമുറയിലെ ആസ്വാദകരിൽ നിന്നൊഴികെ മറ്റുള്ളവരിൽ നിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല. അതിനിടക്ക് സ്വദേശികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമൊക്കെ കേൾവിക്കാരായുള്ള പരിപാടിയിൽ അദ്ദേഹം ഇംഗ്ളീഷിൽ അശ്ലീല പരാമർശത്തോടെ കേരളീയരെ ആക്ഷേപിച്ചതും ചില ഗാനങ്ങൾ പിന്നണിയിൽ ഉച്ചത്തിൽ വെച്ച് അതിനിടക്ക് താൻ ലൈവായി പാടുകയാണെന്ന തരത്തിൽ ചുണ്ടനക്കുക മാത്രം ചെയ്തതുമെല്ലാം ഏറെ വിമർശനത്തിനിടയാക്കി. സ​​ഞ്ജി​​ത്ത് ഡാ​​ൻ​​സ് ക്രൂ ​​ഒ​​രു​​ക്കിയ നൃ​​ത്ത​​ങ്ങളും ജിദ്ദയിലെ ഫിനോം അക്കാദമിയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച നൃത്തങ്ങളും പരിപാടിയിൽ അ​ര​ങ്ങേ​റി. പ്ര​​മു​​ഖ ബോ​​ളി​​വു​​ഡ് ന​​ടി ഗൗ​​ഹ​​ർ അ​​ലി ഖാ​​ൻ ആയിരുന്നു പരിപാടിയുടെ അവതാരക.

സ​​ഞ്ജി​​ത്ത് ഡാ​​ൻ​​സ് ക്രൂ ​​ഒ​​രു​​ക്കിയ നൃത്തം

പരിപാടിയോടനുബന്ധിച്ച് പ്രധാന വേദിക്ക് പുറത്തായി ഒരുക്കിയ ചെറിയ സ്റ്റേജിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപരിപാടികളും അരങ്ങേറി. ആർട്ട് ഗ്യാലറി, മെഹന്തി കോർണർ തുടങ്ങി വിവിധ തരം സ്റ്റാളുകളും ഇന്ത്യ ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഇ​ന്ത്യ​യെ കൂ​ടാ​തെ, പാ​കി​സ്​​താ​ൻ, ബ​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക, ഫി​ലി​പ്പൈ​ൻ​സ്​ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​രി​പാ​ടി​ക​ളും തു​​ട​​ർ​​ന്നു​​ള്ള ആ​​ഴ്ച​​ക​​ളി​​ൽ ഇ​തേ വേ​ദി​യി​ൽ അ​ര​ങ്ങേ​റും. ഈ രാജ്യങ്ങളുടെ പ്രത്യേകം കമാനങ്ങളും അതിനടിയിൽ നിന്നും അതാത് രാജ്യത്തെ വേഷം ധരിച്ചു നിൽക്കുന്നവരോടൊപ്പം നിന്ന് സന്ദർശകർക്ക് ഫോട്ടോ എടുക്കാനുള്ള സൗകര്യവും നഗരിയിൽ ഒരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeddah
News Summary - Jeddah season arts and culture festival starts
Next Story