ജിദ്ദ സീസൺ അവസാനിച്ചു; 60 ദിവസത്തിനുള്ളില്‍ സന്ദര്‍ശിച്ചത് 60 ലക്ഷം പേർ
text_fieldsജിദ്ദ: രണ്ടു മാസം നീണ്ടുനിന്ന ജിദ്ദ സീസണ്‍ ഉത്സവം അവസാനിച്ചു. ജംഗിൾ സവാരി മുതൽ ലോകോത്തര സർക്കസ് വരെ ഒരുങ്ങിയ മേളയിൽ ഇതുവരെയെത്തിയത് 60 ലക്ഷം സന്ദര്‍ശകർ. വൈവിധ്യമാര്‍ന്ന വിനോദപരിപാടികളൊരുക്കിയ സീസണില്‍ സൗദിക്കകത്തും പുറത്തുനിന്നുമുള്ള വിവിധ രാജ്യക്കാരും സന്ദര്‍ശകരായെത്തിയിരുന്നു. മേയ് രണ്ടിനാണ് സീസണ്‍ തുടങ്ങിയത്. സന്ദര്‍ശകര്‍ക്കായി നിരവധി അന്താരാഷ്ട്ര ഇവന്റുകളും ആഘോഷാവസരങ്ങളുമാണ് സമ്മാനിച്ചത്. ഇത്രയും സന്ദര്‍ശകര്‍ എത്തിയതോടെ സാമ്പത്തിക മേഖലക്കും വലിയ ഉണര്‍വാണുണ്ടായത്.
രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയിലും ഇത് പ്രതിഫലിച്ചു. ഈ സീസണില്‍ സ്വകാര്യ മേഖലക്ക് നിരവധി അവസരങ്ങളും പങ്കാളിത്തങ്ങളും സൃഷ്ടിക്കാനും സംഘാടകര്‍ ശ്രമിച്ചിട്ടുണ്ട്. കൂടാതെ, ഇവന്റ് സോണുകളില്‍ സൗദി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വിപുലമായ തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ ഈ സീസണ്‍ ശ്രമിച്ചിട്ടുണ്ട്. 129ലധികം രാജ്യങ്ങളിൽനിന്നുള്ള 2800 പരിപാടികൾ ജിദ്ദ സീസണിന്റെ ഭാഗമായി നടന്നു. 60 വിനോദ ഗെയിമുകൾ, 20 കൺസേർട്ടുകൾ, നാല് അന്താരാഷ്ട്ര പ്രദർശനങ്ങൾ തുടങ്ങിയവ ഒമ്പതു സ്ഥലങ്ങളിലായാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.