Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ...

ജിദ്ദ ചേരിയൊഴിപ്പിക്കൽ: കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ പുനരാരംഭിച്ചു

text_fields
bookmark_border
Jeddah Slum evacuation
cancel
Listen to this Article

ജിദ്ദ: ജിദ്ദയിലെ ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത്​ പുനരാരംഭിച്ചതായി ജിദ്ദ നഗരവികസനത്തിന്​ വേണ്ടി പ്രവർത്തിക്കുന്ന സമിതി അറിയിച്ചു. ചേരിപ്രദേശങ്ങൾ വികസിപ്പിക്കുന്നതിനും നഗര സൗന്ദര്യവത്​കരണത്തിനും അനധികൃത നിർമിതികളുടെ നീക്കംചെയ്യലിനുമായി ജിദ്ദ മുനിസിപ്പാലിറ്റി ഏതാനും മാസം മുമ്പാണ്​​ ചേരിപ്രദേശങ്ങളിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനും അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും ആരംഭിച്ചത്​.

ശറഫിയ, കന്ദറ, ബാബു മക്ക, ബലദ്​ തുടങ്ങി 22 ഓളം പഴയ ഡിസ്​ട്രിക്​റ്റുകളിലെ നൂറുക്കണക്കിന്​ കെട്ടിടങ്ങളാണ്​ ഇതിനകം പൊളിച്ചുമാറ്റിയത്​. എന്നാൽ റമദാൻ എത്തിയതോടെ​ കെട്ടിടങ്ങൾ പൊളിക്കുന്നതും അവശിഷ്​ടങ്ങൾ നീക്കം ചെയ്യുന്നതും താൽകാലികമായി നിർത്തിവെച്ചിരുന്നു. അതാണിപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്​.

12 ഡിസ്​ട്രിക്​റ്റുകളിലെ പഴയകെട്ടിടങ്ങൾ കൂടി നീക്കം ചെയ്യുന്നതിനുള്ള ജോലികൾ​ ആരംഭിച്ചിട്ടുണ്ട്​. ബനീ മാലിക്​, മുശ്​രിഫ, ജാമിഅ, റിഹാബ്​, അസീസിയ, റവാബി, റബ്​വ, മുൻതസഹാത്​, ഖുവൈസ, അൽഅദ്​ൽ വഫദ്​ൽ, ഉമ്മുസലം, കിലോ 14ന്​ വടക്ക്​ എന്നിവിടങ്ങളിലെ പല കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്നതിലുൾപ്പെടും. ഇതിന്‍റെ മുന്നോടിയായി പൊളിച്ചുമാറ്റാൻ പോകുന്ന കെട്ടിടങ്ങളിലെ താമസക്കാരോട്​ മാറി താമസിക്കാൻ അധികൃതർ അറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahSlum evacuation
News Summary - Jeddah Slum evacuation: Demolition of buildings resumed
Next Story