ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് 'ജിദ്ദ സൂപ്പർ ഡോം'
text_fieldsജിദ്ദ: അന്താരാഷ്ട്രീയ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും വേണ്ടിയുള്ള ജിദ്ദയിലെ 'സൂപ്പർ ഡോം' ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ. ഗിന്നസ് ബുക്ക് 2023 പതിപ്പിലേക്കാണ് ജിദ്ദ സൂപ്പർ ഡോമിനെ തിരഞ്ഞെടുത്തത്. അന്താരാഷ്‌ട്ര പരിപാടികൾക്കും കോൺഫറൻസുകൾക്കും വേദിയാകുന്ന ലോകത്തിലെ ഏറ്റവും വലിയ 'ഡോം' എന്ന നിലയിലാണ് എൻസൈക്ലോപീഡിയ ബുക്ക്‌ലെറ്റിൽ ഇടം പിടിച്ചിരിക്കുന്നതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.
2,10,107 മീറ്റർ വ്യാസമുള്ള തൂണുകളില്ലാത്ത ഏറ്റവും വലിയ ഇരുമ്പു മേൽക്കൂരയാണ് ജിദ്ദ ഡോം. കൂടാതെ ഓരോ ഇവന്റിന്റെയും ആവശ്യകതകൾക്കനുസരിച്ച് ഡോമിന്റെ രൂപത്തിൽ മാറ്റിത്തിരുത്തലുകൾ വരുത്താനും കഴിയും. 39,753 മീറ്ററിന് തുല്യമായ ഇന്റീരിയർ ഏരിയ ഡോം ഉൾക്കൊള്ളുന്നു. ഏകദേശം 46 മീറ്ററാണ് ഉയരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.