ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ വനിതവേദി, ബാലവേദി രൂപവത്കരിച്ചു
text_fieldsജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ വനിതവേദി, ബാലവേദി രൂപവത്കരണ പരിപാടിയിൽ
അലി തേക്കുതോട് സംസാരിക്കുന്നു
ജിദ്ദ: കന്യാകുമാരി മുതൽ എറണാകുളം വരെയുള്ള എട്ടു ജില്ലകളിൽ നിന്നുള്ള ജിദ്ദ പ്രവാസി കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി വനിതവേദിയും ബാലവേദിയും രൂപവത്കരിച്ചു.
ജെ.ടി.എയുടെ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനു വനിതകളുടെയും കുട്ടികളുടെയും പങ്ക് വളരെ വലുതാണെന്നും ആ സാഹചര്യം മനസ്സിലാക്കിയാണ് അവർക്കുവേണ്ടി പ്രത്യേക ശാഖ രൂപവത്കരിച്ചതെന്നും പ്രസിഡന്റ് അലി തേക്കുതോട് പറഞ്ഞു. സിയാദ് അബ്ദുള്ള രൂപകൽപന ചെയ്ത ജെ.ടി.എയുടെ 2022 കലണ്ടർ ചടങ്ങിൽ പ്രകാശനം ചെയ്തു. രക്ഷാധികാരികളായ നസീർ വാവാക്കുഞ്ഞു, ദിലീപ് താമരക്കുളം, വനിതവേദി കൺവീനർ ജ്യോതി ബാബുകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ മാജാസാഹിബ് നന്ദിയും പറഞ്ഞു. കലാപരിപാടികൾക്ക് പ്രോഗ്രാം കമ്മിറ്റി കൺവീനർ ആഷിർ കൊല്ലവും, ചെയർമാൻ ഡെൻസൺ ചാക്കോയും നേതൃത്വം നൽകി. നൂഹ് ബീമാപള്ളി, സുൽഫി കൂട്ടിക്കട, ഷറഫുദ്ദീൻ പത്തനംതിട്ട, ഫസൽ ഓച്ചിറ, ശിഹാബ് താമരക്കുളം, ഖദീജ, പ്രീത ഡെൻസൺ, സിജി ജിജോ, ജ്യോതി ബാബുകുമാർ, ആശ സാബു, ശ്രീദിവ്യ അനിൽ, സിതാര നൗഷാദ്, ബേൻസ് സ്റ്റാൻലി, ഷാഹിന ആഷിർ, അസ്മ സാബു, അബ്ദുൽ ഗഫാർ, അനുശ്രീ അനിൽ, ലക്ഷ്മിശ്രീ, ഫൈഹ നൗഷാദ്, ജോൻ, ഷാജി, ആഷിർ കൊല്ലം, കാൽവിൻ, പ്രജിൻ, ഡാരിൽ, ജോഹിൻ, സ്റ്റാനിയ, നിസാർ, അനിൽകുമാർ, റഷീദ് ഓയൂർ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രീത ഡെൻസൺ, സിജി ജിജോ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വെൽഫെയർ കൺവീനർ സിയാദ് അബ്ദുള്ള, കായിക വിഭാഗം കൺവീനർ റാഫി ബീമാപ്പള്ളി, കലാവിഭാഗം കൺവീനർ നൂഹ് ബീമാപള്ളി, നവാസ് ചിറ്റാർ, മാഹീൻ കുളച്ചൽ, സുഭാഷ് വർക്കല, നൗഷാദ് ചവറ, മുജീബ് കന്യാകുമാരി, സാബുമോൻ പന്തളം, മസൂദ് ബാലരാമപുരം എന്നിവർ നേതൃത്വം നൽകി. ജ്യോതി ബാബുകുമാർ (കൺ.), ഖദീജ (ജോ. കൺ.), ആശാ സാബു (ചെയർ പേഴ്സൻ), പ്രീത ഡെൻസൺ (ജോ. ചെയർ.), സിജി ജിജോ (കലാവിഭാഗം കൺ.) എന്നിവരെ വനിതവേദിയുടെ ഭാരവാഹികളായും പ്രജിൻ ജോൺസൻ (കൺ.), അസ്മ സാബു (ചെയർ പേഴ്സൻ) എന്നിവരെ ബാലവേദി ഭാരവാഹികളായും തീരുമാനിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.