ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ ക്രിസ്മസ്, പുതുവർഷ ആഘോഷം സംഘടിപ്പിച്ചു
text_fieldsജിദ്ദ: പഴയകാല തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളിൽ നിന്നുള്ള ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസാസിയേഷൻ (ജെ.ടി.എ) ക്രിസ്മസ്, പുതുവർഷാരംഭം ആഘോഷിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് അലി തേക്കുതോട് അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി നസീർ വാവക്കുഞ്ഞ് ക്രിസ്മസ്, പുതുവത്സര സന്ദേശം നൽകി. സാംസ്കാരിക വൈവിധ്യങ്ങളിൽ സ്നേഹപൂർവമായ ഐക്യവും സമഭാവനയും സാഹോദര്യവും വളർത്തുന്നതിൽ കേരളീയരുടെ ആഘോഷ മാതൃക ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് അനുകരണീയമാണെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക സമ്മേളനം ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയർമാൻ സിറാജ് മുഹിയിദ്ദീൻ, രക്ഷാധികാരി ദിലീപ് താമരക്കുളം എന്നിവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ മാജ ഓച്ചിറ നന്ദിയും പറഞ്ഞു.
സുൽഫിക്കർ, റഷീദ് ഓയൂർ, പ്രിജിൻസ്, വിജേഷ് ചന്ദ്ര, ഷറഫുദ്ദീൻ പത്തനംതിട്ട, റജികുമാർ, നിസാർ കരുനാഗപ്പള്ളി, മൗഷ്മി ഷരീഫ്, ആതിര, ജയൻ, ഹസീന നവാസ്, അശ്വന്ത് പ്രിജിൻ, നീരജ് അനിൽ, അനഘ അജിത് എന്നിവർ ഗാനങ്ങൾ ആലപിച്ചു. അസ്മ സാബു ചിട്ടപ്പെടുത്തി രമ്യ രാം കുമാർ, അനുശ്രീ അനിൽ, വരദ അജിത്ത്, ലക്ഷ്മിശ്രീ അനിൽ, അനഘ അജിത്ത് എന്നിവർ അവതരിപ്പിച്ച മാർഗംകളി, ഫാസിൽ ഓച്ചിറ, ശിഹാബ് താമരക്കുളം എന്നിവർ ചിട്ടപ്പെടുത്തിയ ഡബ്മാഷ്, ഷാജി കായംകുളം അവതരിപ്പിച്ച ഏകാംഗ നാടകം, ഡെൻസൺ ചാക്കോ അവതരിപ്പിച്ച 'ക്രിസ്മസ് അപ്പൂപ്പനും കുട്ടികളും', അസ്മ സാബു ചിട്ടപ്പെടുത്തി ജെ.ടി.എ കലാകാരൻമാർ അവതരിപ്പിച്ച നൃത്തശിൽപം, നിവേദ് അനിൽകുമാർ, ഫൈഹ നൗഷാദ്, നിവേദ്യ അനിൽകുമാർ, സൽവ നൗഷാദ് എന്നിവർ അവതരിപ്പിച്ച നൃത്തങ്ങൾ എന്നിവ ആഘോഷത്തെ വർണാഭമാക്കി.
പ്രോഗ്രാം കൺവീനർമാരായ സാബുമോൻ പന്തളം, അനിൽ വിദ്യാധരൻ എന്നിവരുടെ സംഘാടനത്തിൽ നടന്ന ആഘോഷ പരിപാടികൾക്ക് രാം കുമാർ, ജാഫർ ഷരീഫ്, അനിൽ കുമാർ പത്തനംതിട്ട, മാഹീൻ കുളച്ചൽ, മുജീബ് കന്യാകുമാരി, ഷാഹിന ആഷിർ, നൗഷാദ് പന്മന, സിതാര നൗഷാദ്, ആശ സാബു, ജ്യോതി ബാബു കുമാർ, ഖദീജ ബീഗം എന്നിവർ നേതൃത്വം നൽകി. ശ്രീദേവി അനിൽകുമാർ, ശിഹാബ് താമരക്കുളം എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.