‘ഇസെസ്കോ’ 44ാമത് യോഗം ജിദ്ദയിൽ
text_fieldsജിദ്ദ: ഇസ്ലാമിക് വേൾഡ് എജുക്കേഷനൽ, സയൻറിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (ഇസെസ്കോ) എക്സിക്യൂട്ടിവ് കൗൺസിലിന്റെ 44ാമത് യോഗത്തിന് ജിദ്ദ ആതിഥേയത്വം വഹിക്കും. 54 രാജ്യങ്ങളുടെ സാന്നിധ്യത്തിൽ ഈ മാസം 16 മുതൽ 18 വരെയാണ് യോഗം. പ്രാദേശികമായും അന്തർദേശീയമായും വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കും നൽകിവരുന്ന പിന്തുണയിൽ നിന്നാണ് എക്സിക്യൂട്ടിവ് കൗൺസിലിന്റെ യോഗത്തിന് സൗദി ആതിഥേയത്വം വഹിക്കുന്നത്.
മൂന്ന് ദിവസം നീളുന്ന യോഗത്തിൽ സംഘടനപ്രവർത്തനങ്ങളും പദ്ധതികളും ചർച്ചചെയ്യും. വിദ്യാഭ്യാസം, ശാസ്ത്രഗവേഷണം, സാങ്കേതികവിദ്യ, മാനവികത, സാമൂഹികശാസ്ത്രം, സാംസ്കാരിക ആശയവിനിമയം എന്നീ മേഖലകളുടെ വളർച്ച വികസിപ്പിക്കുക ലക്ഷ്യമിട്ട് ഒ.ഐ.സിക്ക് കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഇസെസ്കോ.
എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും എല്ലാ മേഖലകളിലും സുസ്ഥിര വളർച്ച കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ഒ.ഐ.സിയുടെ പൊതുസംരംഭമാണിത്. 1982ൽ സ്ഥാപിതമായ ഇസെസ്കോയുടെ മുഖ്യആസ്ഥാനം മൊറോക്കോ തലസ്ഥാനമായ റബാത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.