ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ കേരളോത്സവം സംഘടിപ്പിച്ചു
text_fieldsജിദ്ദ: പഴയകാല തിരുവിതാംകൂർ പ്രദേശങ്ങളിൽനിന്നുള്ള ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷെൻറ ആഭിമുഖ്യത്തിൽ വർണാഭമായ കലാകായിക സന്ധ്യയൊരുക്കി കേരളോത്സവം അരങ്ങേറി. സാംസ്കാരിക സമ്മേളനം ഡോ. ഇന്ദു ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അലി തേക്കുതോട് അധ്യക്ഷതവഹിച്ചു. 'കേരള സംസ്ഥാനം പിറവി മുതൽ വർത്തമാന കാലം വരെ' എന്ന വിഷയത്തിൽ നസീർ വാവക്കുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ല സംഗമം പ്രസിഡൻറ് ജയൻ നായർ, മൈത്രി പ്രസിഡൻറ് ബഷീർ പരുത്തികുന്നൻ, കൊല്ലം ജില്ല സംഗമം പ്രതിനിധി വിജാസ്, തമിഴ് സംഘം പ്രസിഡൻറ് എൻജി. ഖാജാ മൊഹിയുദ്ദീൻ, അനിൽകുമാർ പത്തനംതിട്ട, വർഗീസ് ഡാനിയൽ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റാഫി ബീമാപള്ളി സന്ദേശം നൽകി. ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ മാജ സാഹിബ് ഓച്ചിറ നന്ദിയും പറഞ്ഞു.
ഗായകരായ മിർസ ശരീഫ്, ചന്ദ്രു തിരുവനന്തപുരം, ഖദീജ ബീഗം, സോഫിയ സുനിൽ, ഡോ. മിർസാന, ഷറഫുദ്ദീൻ പത്തനംതിട്ട, റഹീം കാക്കൂർ, റഷീദ് ഓയൂർ, ജോഹിൻ ജിജോ എന്നിവരുടെ സംഗീത സന്ധ്യയും ഫസൽ ഓച്ചിറ, ശിഹാബ് താമരക്കുളം എന്നിവരുടെ മിമിക്രിയും അരങ്ങേറി. അമാൻ, അയാൻ എന്നിവർ കോമിക്കൽ സ്കിറ്റും അസ്മ സാബു നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. ഒപ്പന, അറബിക് ഡാൻസ് തുടങ്ങിയവയും കാണികൾക്ക് ആസ്വാദ്യകരമായ ദൃശ്യവിരുന്നൊരുക്കി.
കോവിഡ് കാലത്ത് പ്രവാസികൾക്കിടയിൽ നടത്തിയ ആരോഗ്യ പ്രവർത്തനങ്ങൾ മുൻനിർത്തി ഡോ. ഇന്ദു ചന്ദ്രശേഖറിനെയും നഴ്സിങ് സേവനങ്ങൾക്ക് അന്നമ്മ സാമുവേലിനെയും കലാപ്രവർത്തനങ്ങൾക്ക് സിനിമ നടനും ജെ.ടി.എ അംഗവുമായ സിയാദ് അബ്ദുല്ലയെയും നൃത്ത പരിശീലക നദീറ മുജീബിനെയും ആദരിച്ചു. വീറും വാശിയും നിറഞ്ഞ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഏറെ ശ്രദ്ധേയമായി. മത്സരത്തിൽ കണ്ണൂർ സൗഹൃദവേദിയെ പരാജയപ്പെടുത്തി ഈശൽ കലാവേദി ചാമ്പ്യൻമാരായി. അലി തേക്കുതോട്, ഹിഫ്സു റഹ്മാൻ, അബ്ദുൽ മജീദ് നഹ, നൗഫാർ അബൂബക്കർ, നസീർ വാവക്കുഞ്ഞ്, റഷീദ് ഓയൂർ, മാജാ സാഹിബ് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
മികച്ച ടീമായി കണ്ണൂർ സൗഹൃദവേദിയെയും മികച്ച ഗോൾകീപ്പറായി കണ്ണൂർ സൗഹൃദ വേദി താരം ഷറഫുദ്ദീനെയും മികച്ച ഷൂട്ടറായി ഈശൽ കലാവേദിയുടെ ആദിലിനെയും തെരഞ്ഞെടുത്തു. വിജയികൾക്ക് അലി തേക്കുതോട്, നൗഷാദ് ചാത്തല്ലൂർ, റഷീദ് ഓയൂർ, മിർസാ ഷെരീഫ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ മാജ സാഹിബ് ഓച്ചിറ നന്ദിയും പറഞ്ഞു. ഫത്തിമ സമൂല, ശിഹാബ് താമരക്കുളം,റാഫി ബീമാപള്ളി എന്നിവർ അവതാരകരായിരുന്നു. മസൂദ് ബാലരാമപുരം, ഡെൻസൺ ചാക്കോ, ഷറഫുദ്ദീൻ പത്തനംതിട്ട, സിയാദ് അബ്ദുല്ല, മാഹീൻ, സുഭാഷ്, നൗഷാദ് ചവറ, സാബുമോൻ പന്തളം, മുജീബ് തുടങ്ങിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.