ജിദ്ദയിലെ ഐ.സി.എഫ് പ്രവർത്തകൻ നാട്ടിൽ മരിച്ചു
text_fieldsജിദ്ദ: ഐ.സി.എഫ് പ്രവർത്തകനായിരുന്ന പ്രവാസി നാട്ടിൽ മരിച്ചു. മലപ്പുറം ചെട്ടിപ്പടി കൊടക്കാട് സ്വദേശി ഫൈസലാണ് മരിച്ചത്. ജിദ്ദയിൽ ജോലിചെയ്യുന്ന ഇദ്ദേഹം മാസങ്ങൾക്ക് മുമ്പ് ലീവിൽ നാട്ടിൽ പോയതായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട്ടു നിന്നും നാട്ടിലേക്കുള്ള യാത്രാ മധ്യേ ഫറോക്കിനടുത്തുണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അതിനിടക്ക് ഞായറാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു.
പിതാവ്: നടമ്മൽ പുതിയകത്തു അബ്ദുല്ല മുസ്‌ലിയാർ, മാതാവ്: ഫാത്തിമ, ഭാര്യ: താഹിറ, മക്കൾ: മുഹമ്മദ് ഹാഷിർ (കൊണ്ടോട്ടി ബുഖാരി ദഅവാ കോളേജ് വിദ്യാർത്ഥി) ആരിഫ, ഫാത്തിമ സന, മുഹമ്മദ്, ഷൈമ, സഹോദരങ്ങൾ: അബ്ദുൾറഹ്മാൻ, ഹംസ, സൈഫുന്നിസ, മൈമൂനത്ത്.
ജിദ്ദ ഹംദാനിയ ഡിസ്ട്രിക്ടിൽ ഐ.സി.എഫ് റിഹേലി സെക്ടർ സംഘടന സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. സ്വഫ്‌വ വളണ്ടിയർ അംഗം കൂടിയായ ഇദ്ദേഹം ജീവ കാര്യണ്യ സേവന രംഗത്തും സജീവമായിരുന്നു.
എൻ.പി ഫൈസലിന്റെ വിയോഗത്തിൽ ഐ.സി.എഫ് ജിദ്ദ സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. സാന്ത്വന സേവന രംഗത്ത് വലിയ നഷ്ടമാണ് ഫൈസലിന്റെ വിയോഗമെന്ന് സെക്രട്ടറി ബഷീർ പറവൂർ പറഞ്ഞു. ഹസ്സൻ സഖാഫി, മുഹ്‌യുദ്ധീൻ കുട്ടി സഖാഫി, അബ്ദുൽ റഹീം വണ്ടൂർ, സൈനുൽ ആബിദീൻ തങ്ങൾ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.