Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ​ലി​പെ​രു​ന്നാ​ൾ...

ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ജീ​സാ​ൻ ഒ.​ഐ.​സി.​സി മെ​ഗാ ഷോ

text_fields
bookmark_border
ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ജീ​സാ​ൻ ഒ.​ഐ.​സി.​സി മെ​ഗാ ഷോ
cancel
camera_alt

ജീ​സാ​ൻ ഒ.​ഐ.​സി.​സി ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷം

​ജീ​സാ​ൻ: ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ജീ​സാ​ൻ ഒ.​ഐ.​സി.​സി മെ​ഗാ ഷോ ​ഒ​രു​ക്കി. അ​ൽ ജ​ഹ്ഫ​ലി ഗ്രൂ​പ് എം.​ഡി അ​ലി വ​ട​ക്ക​യി​ലി​​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജീ​സാ​ൻ ടൗ​ൺ ക​മ്മി​റ്റി​യാ​ണ്​ ‘സ​ലാം ജീ​സാ​ൻ’ എ​ന്ന പേ​രി​ൽ മെ​ഗാ ഷോ ​സം​ഘ​ടി​പ്പി​ച്ച​ത്. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ്​ താ​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ക്ഷി​ണ മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ അ​ഷ്‌​റ​ഫ് കു​റ്റി​ച്ച​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കോ​ൺ​സു​ലേ​റ്റ്​ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗം ഷം​സു പൂ​ക്കോ​ട്ടൂ​ർ മു​ഖ്യാ​തി​ഥി​യാ​യി. മു​ഹ​മ്മ​ദ് വെ​ളി​ക്കോ​ട്, പ്ര​കാ​ശ് നാ​ദാ​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബ്സ​ൽ ഒ​ള്ളൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്​​റ്റാ​ൻ​ഡി​ങ് പ്ര​സി​ഡ​ന്‍റ്​ ഷ​ഫീ​ഖ് ഇ​ട​ശ്ശേ​രി, പ്ര​വീ​ൺ, മു​ഹ​മ്മ​ദ്‌ അ​ലി, കെ.​പി.​കെ. റി​യാ​സ്, സു​ബൈ​ർ ജി​ലു ഷി​ൻ​സ്, യൂ​ത്ത് വി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഉ​സ്മാ​ൻ കൊ​റ്റു​മ്പ, സെ​ക്ര​ട്ട​റി ന​ജീ​ബ് ക​ല്ല​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ്യ​ത്യ​സ്ത ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ വേ​ദി​യി​ൽ ബാ​ൻ​ഡ്​ ഓ​ഫ്​ ഡെ​സ​ർ​ട്ട്​ ആ​ണ്​ മെ​ഗാ ഷോ ​അ​വ​ത​രി​പ്പി​ച്ച​ത്. ചാ​ന​ൽ ഷോ ​താ​ര​ങ്ങ​ളാ​യ ആ​ശ ഷി​ജു, സ​ജീ​ർ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ മെ​ഗാ ഷോ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ടൗ​ൺ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷൈ​ജു ആ​ല​ക്കോ​ട് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റി​യാ​സ് മ​ട്ട​ന്നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EidJeesanO.I.C.C
News Summary - Jeesan O.I.C.C. Mega Show on Eid Day
Next Story