‘ജീവിതം’ ഡോക്യുമെന്ററി പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു
text_fieldsജിദ്ദ: പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറത്തിന്റെ (പെൻറിഫ്) ആഭിമുഖ്യത്തിൽ ജിദ്ദയിൽ അലി അരിക്കത്തിന്റെ ‘ജീവിതം’ ഡോക്യുമെന്ററി പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു. പെൻറിഫ് രക്ഷാധികാരി ലത്തീഫ് കാപ്പുങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അയ്യൂബ് മുസ്ലിയാരകത്ത് അധ്യക്ഷത വഹിച്ചു.
പെൻറിഫ് ഉപദേശക സമിതി അംഗവും എഴുത്തുകാരിയുമായ റജിയ വീരാൻ അവലോകനം നടത്തി. സിനിമ സംവിധായകൻ സന്തോഷ് ഖാൻ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് കബീർ കൊണ്ടോട്ടി, അസൈൻ ഇല്ലിക്കൽ, അബ്ദുള്ള മുക്കണ്ണി, ജാഫറലി പാലക്കോട്, ഷാജു അത്താണിക്കൽ, അഡ്വ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
ഷൗക്കത്ത് തോണിക്കര കവിത ആലപിച്ചു. ‘ജീവിതം’ ഡോക്യുമെന്ററി സംവിധായകൻ അലി അരിക്കത്ത്, നിർമാതാവ് നാസ്സർ തിരുനിലത്ത് എന്നിവർ ഡോക്യുമെന്ററിയുടെ മാനുഷിക സന്ദേശം വിശദീകരിച്ചു. പെൻറിഫ് ഓർഗനൈസിംഗ് സെക്രട്ടറി അഷ്റഫ് താഴെക്കോട് ആമുഖഭാഷണം നടത്തി. മുഹ്സിൻ തയ്യിൽ സ്വാഗതവും വീരാൻ കാരുകുളത്തിങ്ങൽ നന്ദിയും പറഞ്ഞു. അലി ഹൈദർ, ഹുവൈസ്, അദ്നു, അസ്കർ, സക്കീർ വലമ്പൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.