ജിദ്ദയിൽ കുളിർമഴ, ഇടിമിന്നൽ
text_fieldsജിദ്ദ: കടുത്ത ചൂടിന് ശമനമായി ജിദ്ദയിലും പരിസരങ്ങളിലും കൂളിർമഴ പെയ്തു. വ്യാഴാഴ്ച ഉച്ചയോടെ ചിലയിടങ്ങളിൽ ചാറൽ മഴ തുടങ്ങി. വൈകുന്നേരം നാല് മണിയോടെയാണ് കനത്ത മഴ ലഭിച്ചത്. മേഖലയുടെ പല ഭാഗങ്ങളിലും ഇടിയോട് കൂടിയ മഴ പെയ്തു. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതം മന്ദഗതിയിലായി. മക്ക മേഖലയിലെ ജിദ്ദ, ദഹ്ബാൻ, പരിസര പ്രദേശങ്ങളിൽ ഉച്ചക്ക് 2.45 മുതൽ വൈകുന്നേരം ഏഴ് വരെ ഇടിയോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
മഴയെ തുടർന്ന് തുരങ്കങ്ങളൊന്നും അടക്കേണ്ടിവന്നില്ലെന്ന് ജിദ്ദ ട്രാഫിക് പബ്ലിക് റിലേഷൻ മേധാവി കേണൽ സൈദ് അൽഹംസി പറഞ്ഞു. മഴയെ തുടർന്നുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ പ്രധാന റോഡുകളിലും കവലകളിലും ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.