ജിദ്ദ വിമാനത്താവളത്തിൽ ഇനി ഹാജിമാർ ലഗേജിന് കാത്തിരിക്കേണ്ട
text_fieldsജിദ്ദ: ഇന്ത്യക്കാരുൾെപ്പടെ വിദേശ ഹാജിമാരുടെ ലഗേജുകൾ ജിദ്ദ വിമാനത്താവളത്തിൽനി ന്ന് താമസസ്ഥലങ്ങളിലെത്തിക്കാൻ പുതിയ സംവിധാനം. ഇനിമുതൽ ഹാജിമാർ ലഗേജിന് കാത് തിരിക്കേണ്ടിവരില്ല. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ ഹജ്ജ് ടെർമിനലിലെത്തുന്ന തീർഥാടകരുടെ ലഗേജുകൾ താമസ കേന്ദ്രങ്ങളിലെത്തിക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയവും കസ്റ്റംസ് ജനറൽ അതോറിറ്റിയും ധാരണയിൽ ഒപ്പുവെച്ചു. ഒന്നാംഘട്ടത്തിൽ ഇന്ത്യ, തുർക്കി, മൊറോക്കോ, അൽജിരീയ, തുനീഷ്യ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്ന് എത്തുന്ന തീർഥാടകരുടെ ലഗേജുകളാണ് താമസകേന്ദ്രങ്ങളിലെത്തിക്കുക. രണ്ടാംഘട്ടത്തിൽ കൂടുതൽ രാജ്യങ്ങൾ ഉൾപ്പെടും.
വിമാനത്താവളങ്ങളിലെ കാത്തിരിപ്പുസമയം കുറക്കുക, യാത്രാ നടപടികൾ എളുപ്പമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു കരാർ ഒപ്പുവെച്ചിരിക്കുന്നതെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. ലഗേജുകൾ താമസ കേന്ദ്രങ്ങളിലെത്തിക്കാനുള്ള നടപടി തീർഥാടകർക്ക് വലിയ ആശ്വാസമാകും. തീരുമാനം നടപ്പാക്കുന്നതോടെ ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ ഉടനെ തീർഥാടകർക്ക് വേഗം മക്കയിലെത്താൻ സാധിക്കും. ഹജ്ജ് ടെർമിനലിൽ തിരക്കേറുന്നതോടെ പലപ്പോഴും ലഗേജിനായുള്ള കാത്തിരിപ്പും വാഹനങ്ങളിൽ കയറ്റുന്നതടക്കമുള്ള നടപടികൾക്കും വേണ്ടി കൂടുതൽ സമയം കാത്തിരിക്കേണ്ടിവരാറുണ്ട്. തീർഥാടകർക്ക് പ്രത്യേകിച്ച് പ്രായം കൂടിയവർക്ക് ഇത് പ്രയാസം സൃഷ്ടിക്കാറുണ്ട്. പുതിയ തീരുമാനം നടപ്പാകുന്നതോടെ ഹജ്ജ് യാത്ര നടപടികൾ കൂടുതൽ എളുപ്പമാകും.
മന്ത്രാലയം ബ്രാഞ്ച് ഒാഫിസ് മേധാവി എൻജി. മർവാൻ അൽസുലൈമാനിയും ജിദ്ദ വിമാനത്താവള കസ്റ്റംസ് മേധാവി മിഅ്അൽ ബിൻ ഹുസൈൻ അൽസുബൈദിയും തമ്മിലാണ് ധാരണയിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.