Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ അന്താരാഷ്​ട്ര...

ജിദ്ദ അന്താരാഷ്​ട്ര പുസ്​ത​കമേള  മക്ക ഗവർണർ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
ജിദ്ദ അന്താരാഷ്​ട്ര പുസ്​ത​കമേള  മക്ക ഗവർണർ ഉദ്​ഘാടനം ചെയ്​തു
cancel
camera_alt?????????? ????? ????????????? ??????????? ???? ????? ???? ??????? ?????? ????????? ??????????

ജിദ്ദ: മൂന്നാമത്​ ജിദ്ദ അന്താരാഷ്​ട്ര പുസ്​ത​കമേളക്ക്​ തുടക്കമായി. മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ മേള ഉദ്​ഘാടനം ചെയ്​തു. ‘പുസ്​തകം സംസ്​കാരമാണ്​’ എന്ന തലക്കെട്ടിലൊരുക്കിയ മേള പത്ത്​ ദിവസം നീളും. ജിദ്ദ ഗവർണർ അമീർ മിശ്​അൽ ബിൻ മാജിദ്​, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ,  ഗവർണറേറ്റ്​ സുരക്ഷ കാര്യ അണ്ടർ സെക്രട്ടറി അമീർ സഉൗദ്​ ബിൻ അബ്​ദുല്ല ബിൻ ജലവി, സാംസ്​കാരിക വാർത്താ വകുപ്പ്​ മന്ത്രി ഡോ. അവാദ്​ അൽഅവാദ്​ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സാഹിത്യ സാംസ്​കാരിക രംഗത്തെ പ്രമുഖരായ ഡോ. അഹ്​മദ്​ ദബീബ്​, ഡോ. അബ്ബാസ്​ താശ്​ഖന്ദി, യഹ്​യ ബിൻ ജു​നൈദ്​, അബ്​ദുറഹ്​മാൻ അൽമുഅ്​മർ, ഡോ. ഹുദാ അൽഅമൂദി, ഖാലിദ്​ അൽയൂസുഫ്​ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അടുത്തിടെ അന്തരിച്ച ദേശീയ കവിയും ദേശീയ ഗാനരചയിതാവുമായ ഇബ്രാഹീം ഖഫാജിയെ പ്രത്യേകം അനുസ്​മരിച്ചു. ഉദ്​ഘാടന ശേഷം പവലിയനുകൾ മക്ക ഗവർണർ സന്ദർശിച്ചു. അമേരിക്കൻ ആർട്ടിസ്​റ്റ്​ ഡേവിഡ്​ ഡാറ്റുനാ  ഡിസൈൻ ചെയ്​ത സൗദി പതാക,  കാലിഗ്രഫികളും അദ്ദേഹം കണ്ടു. വിവിധ രാജ്യങ്ങളിലെ പ്രസാധകർ മേളയിൽ പ​െങ്കടുക്കുന്നതിനാൽ സ്വദേശികൾക്ക്​ പ്രത്യേകിച്ച്​ യുവാക്കൾക്ക്​ അറബ്​, യൂറോപ്പ്​, ഏഷ്യൻ സംസ്​കാരങ്ങൾ മനസ്സിലാക്കാൻ കവാടം തുറക്കുകയാണെന്ന്​ ഉദ്​ഘാടന ശേഷം ജിദ്ദ ഗവർണറും മേളയുടെ ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീർ മിശ്​അൽ ബിൻ മാജിദ്​ പറഞ്ഞു. മുൻവർഷത്തേക്കാൾ 30 ശതമാനം കൂടുതൽ സ്​ഥലത്താണ്​ ഇത്തവണ പുസ്​തകമേള ഒരുക്കിയിരിക്കുന്നത്​. സമൂഹത്തിലെ ഒരോ പ്രായക്കാർക്കനുസരിച്ച്​ വിവിധ സാംസ്​കാരിക പരിപാടികൾ മേളയിൽ അരങ്ങേറും.

വിവിധ രാജ്യങ്ങളുടെ സംസ്​കാരങ്ങളെ മനസ്സിലാക്കാനുള്ള വലിയ അവസരം കൂടിയാണ്​ പുസ്​തക​മേളയെന്നും  അദ്ദേഹം പറഞ്ഞു. ആദ്യ ദിവസം നിരവധി പേരാണ്​  മേള സന്ദർശിച്ചത്​​. ഇന്നും നാളെയും അവധി ദിനങ്ങളായതിനാൽ കൂടുതൽ പേർ മേള കാണാനെത്തുമെന്ന്​​ സംഘാടകർ പ്രതീക്ഷിക്കുന്നു. അബ്​ഹുർ തീരത്ത്​ 27500 ചതുരശ്ര മീറ്ററിലാണ്​​ പുസ്​തക മേള ഒരുക്കിയിരിക്കുന്നത്. 3.5 ദശലക്ഷം പുസ്​തകങ്ങളുമായി 42 ഒാളം രാജ്യങ്ങളിൽ നിന്ന്​ ഏകദേശം 500 ലധികം പ്രസാധകൾ ഇത്തവണ മേളയിൽ പ​​െങ്കടുക്കുന്നുണ്ട്​. 142 ഒാളം പ്രസാധകർ ജിദ്ദ മേളയിൽ ആദ്യമായി പ​െങ്കടുക്കുന്നവരാണ്​​.   60 ഒാളം സാംസ്​കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsinaugurationmalayalam newsJiddah International BookfairMakkah Governor
News Summary - Jiddah International Bookfair inaugurated by Makkah Governor
Next Story