ജിന്‍സിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെലെത്തും
text_fieldsബുറൈദ: അല്‍ഖസീമിലെ ഖിബയില്‍ കുളിമുറിയില്‍ ബോധരഹിതയായി കാണപ്പെടുകയും ആശുപത്രിയിലത്തെിക്കുന്നതിന് മുമ്പ് മരിക്കുകയും ചെയ്ത മലയാളി നഴ്സ് ജിന്‍സി മത്തായിയൂടെമൃതദേഹം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നാട്ടിലത്തെും. കഴിഞ്ഞ മാസം 24 നാണ് എറണാകുളം കൂത്താട്ടുകുളം കോഴിപ്പിള്ളി കോലത്തേല്‍ കെ.വി. മത്തായിയുടെ മകള്‍ ജിന്‍സി (26)യെ ബോധരഹിതയായി കണ്ടത്.
ഒരാഴ്ച കഴിഞ്ഞ് ലഭിച്ച രാസപരിശാധനാ ഫലമനുസരിച്ച് ഹൃദയാഘാതമായിരുന്നു മരണകാരണം. ഇതിലേക്ക് നയിച്ച കാരണമറിയാന്‍ ബന്ധുക്കള്‍ ആവശ്യപ്പെടുന്നപക്ഷം പോസ്റ്റുമാര്‍ട്ടം നടത്താമെന്ന് എം.ഒ.എച്ച് അധികൃതര്‍ അറിയിച്ചിരുന്നു. അതിന്‍െറ ആവശ്യമില്ളെന്ന് വീട്ടുകാര്‍ മറുപടി നല്‍കിയതിനെ തുടര്‍ന്ന് ഖസീം പ്രവാസി സംഘം സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തുകയായിരുന്നു.
ജിന്‍സി ഉപയോഗിച്ച വസ്തുക്കളും സ്വര്‍ണാഭരണങ്ങളും അടക്കമുള്ളവ കുടുംബം നിര്‍ദേശിച്ചവര്‍ക്ക് കൈമാറിയതായി സംഘം പ്രവര്‍ത്തകര്‍ പറഞ്ഞു. തിങ്കളാഴ്ച ഖസീം എയര്‍പോര്‍ട്ടില്‍ നിന്ന് സൗദി എയര്‍ലൈന്‍സില്‍ അയച്ച മൃതദേഹം നെടുമ്പാശ്ശേരിയില്‍ ജിന്‍സിയുടെ പിതാവ് ഏറ്റുവാങ്ങും.
ബുധനാഴ്ച ഉച്ചക്ക് 12.30ന് വീട്ടില്‍ നടത്തുന്ന അന്ത്യകര്‍മങ്ങള്‍ക്കുശേഷം 2.30 ന് കാരമല സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍ മതേദേഹം സംസ്കരിക്കും. ഒന്നര വര്‍ഷം മുമ്പ് ഇവിടെയത്തെിയ ജിന്‍സി ആദ്യ അവധി കഴിഞ്ഞ് കഴിഞ്ഞ മാസം രണ്ടിനാണ് മടങ്ങിയത്തെിയത്.
അവിവാഹിതയായിരുന്നു. അമ്മ ജോളി മാത്യു. സഹോദരി ബിന്‍സി ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ നഴ്സാണ്. സഹാദരന്‍ ബാസില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.