Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുൻ പ്രവാസി വിദ്യാർഥി...

മുൻ പ്രവാസി വിദ്യാർഥി നാട്ടിൽ മരിച്ചു

text_fields
bookmark_border
jo joshi riyadh
cancel
camera_alt??? ?????

റിയാദ്​: മുൻ പ്രവാസി വിദ്യാർഥി നാട്ടിൽ മരിച്ചു. റിയാദിലെ ന്യൂസഫാമക്ക പോളിക്ലിനിക്കിലെ ചർമരോഗ വിദഗ്​ധനും എറണാകുളം പൂണിത്തറ സ്വദേശിയുമായ ഡോ. ജോഷിയുടെ മകൻ ജോ ജോഷി (18) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെയാണ്​ മരിച്ചത്​. വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ വിധേയനായി ചികിത്സയിൽ തുടരവേ വെള്ളിയാഴ്​ച പുലർച്ചെയാണ്​ അന്ത്യം​. ഞായറാഴ്​ച ഉച്ചക്ക്​ 2.30ന്​ എളംകുളം ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ സംസ്​കരിച്ചു. 

റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിൽ പത്താം ക്ലാസ്​ വരെ പഠിച്ച ജോ കഴിഞ്ഞ വർഷമാണ്​ പ്ലസ്​ വണ്ണിന്​ ചേരാൻ നാട്ടിലേക്ക്​ പോയത്​. മെഡിക്കൽ എ​ൻട്രൻസ്​ പരീക്ഷയിൽ 98 ശതമാനം മാർക്ക്​ നേടി റാങ്ക്​ ലിസ്​റ്റിൽ കയറിയത​ി​​​െൻറ ആഹ്ലാദത്തിനിടയിലാണ്​ മരണം. ഡോ. ജോഷി ^ ഡോ. വിനീത ജോഷി ദമ്പതികളുടെ ഏക മകനാണ്​ ജോ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitdeathkerala newsgulf newsdrriyadhJo joshy
News Summary - Jo Dr son Death Riyadh-Kerala News
Next Story