Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊ​ഴി​ൽ പ്ര​തി​സ​ന്ധി:...

തൊ​ഴി​ൽ പ്ര​തി​സ​ന്ധി: നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഡ​ൽ​ഹി സ്വ​ദേ​ശി നാ​ട​ണ​ഞ്ഞു

text_fields
bookmark_border
തൊ​ഴി​ൽ പ്ര​തി​സ​ന്ധി: നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഡ​ൽ​ഹി സ്വ​ദേ​ശി നാ​ട​ണ​ഞ്ഞു
cancel
camera_alt

സു​നി​ൽ കു​മാ​റി​ന് (മ​ധ്യ​ത്തി​ൽ) മ​ണി​യും സി​യാ​ദും യാ​ത്ര​രേ​ഖ​ക​ൾ കൈ​മാ​റു​ന്നു

ദ​മ്മാം: മാ​സ​ങ്ങ​ളോ​ളം ശ​മ്പ​ളം ല​ഭി​ക്കാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ ഡ​ൽ​ഹി​സ്വ​ദേ​ശി സു​നി​ൽ കു​മാ​ർ ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട​ണ​ഞ്ഞു. നാ​ലു​വ​ർ​ഷ​മാ​യി അ​ൽ​അ​ഹ്സ​യി​ലെ ശു​കൈ​ഖി​ൽ നി​ർ​മാ​ണ ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു. നാ​ലു മാ​സ​ത്തോ​ളം ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​ത്​ അ​ന്വേ​ഷി​ച്ച​തോ​ടെ തൊ​ഴി​ലു​ട​മ മ​ർ​ദി​ച്ചു.

തു​ട​ർ​ന്ന് സു​നി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സി​യാ​ദ് പ​ള്ളി​മു​ക്കി​നോ​ട് സ​ഹാ​യം തേ​ടി. ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​‍െൻറ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്, സി​യാ​ദി​‍െൻറ സ​ഹാ​യ​ത്തോ​ടെ ലേ​ബ​ർ കോ​ട​തി​യി​ൽ കേ​സ് ന​ൽ​കി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​ണി മാ​ർ​ത്താ​ണ്ഡ​ത്തി​‍െൻറ കൂ​ടി സ​ഹാ​യ​ത്തോ​ടെ കേ​സ് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യി.

നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കോ​ട​തി​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി സ്പോ​ൺ​സ​ർ ഒ​ത്തു​തീ​ർ​പ്പി​ന് ത​യാ​റാ​യ​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള വ​ഴി​യൊ​രു​ങ്ങി. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടെ സ​ഹാ​യി​ച്ച​വ​രോ​ട് ന​ന്ദി​പ​റ​ഞ്ഞ് സു​നി​ൽ​കു​മാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi native person sent off
Next Story