ടൂറിസം രംഗത്തെ ജോലി: പ്രയോജനം ലഭിച്ചത് 1,37,000 സ്വദേശികള്‍ക്ക്
text_fieldsജിദ്ദ: വിനോദസഞ്ചാര മേഖലയിലെ മാനവ വിഭവശേഷി മൂലധന വികസനത്തിന്റെ ഭാഗമായി സൗദി ടൂറിസം മന്ത്രാലയം പൊതു-സ്വകാര്യ മേഖലകളില്‍നിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ച് 'യുവര്‍ ഫ്യൂച്ചര്‍ ഈസ് ടൂറിസം' പരിശീലനപരിപാടി സംഘടിപ്പിച്ചു. മന്ത്രാലയം കഴിഞ്ഞ വര്‍ഷം ആരംഭിച്ച സംരംഭത്തിലൂടെ ഏകദേശം 1,37,000 ജീവനക്കാര്‍ക്കും തൊഴിലന്വേഷകര്‍ക്കും പ്രയോജനം ലഭിച്ചതിനൊപ്പം, 2614 സൗദി സ്വദേശികള്‍ക്ക് പ്രഫഷനല്‍ യോഗ്യത നേടുന്നതിനും സഹായകരമായി. പദ്ധതി ആരംഭിച്ചതിനുശേഷം ഏകദേശം 2,26,000 ആളുകളാണ് ഡിജിറ്റല്‍ എജുക്കേഷന്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ടൂറിസം മേഖലയില്‍ കൂടുതല്‍ സൗദി പുരുഷന്മാരെയും സ്ത്രീകളെയും നിയമിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. ലോക ടൂറിസം ഓര്‍ഗനൈസേഷനുമായി സഹകരിച്ച് ആഗോള ടൂറിസം അക്കാദമി സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് സൗദി മന്ത്രിസഭ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു.
അതിലൂടെ പ്രാദേശിക, അന്തര്‍ദേശീയ ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രഫഷനല്‍ അക്കാദമിക് പ്രോഗ്രാമുകളുടെ ഭാഗമാകാനും ആഗോളതലത്തില്‍തന്നെ അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.