സൗദി സ്കൂളുകളിൽ തൊഴിലധിഷ്ഠിത മാർഗനിർദേശ പദ്ധതി
text_fieldsജിദ്ദ: സൗദി സ്കൂളുകളിൽ തൊഴിലധിഷ്ഠിത മാർഗനിർദേശ പദ്ധതി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി, വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബുനിയൻ എന്നിവരാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. രാജ്യത്തെ വിവിധ മേഖലകളിൽ വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ച് മാനവ വിഭവശേഷി വികസന ഫണ്ടാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക.
തൊഴിൽ വിപണിയുടെ ആവശ്യകതകളുമായി വിദ്യാഭ്യാസ ഫലങ്ങളെ സമന്വയിപ്പിക്കുക, നിലവിലെയും ഭാവിയിലെയും വിപണിയുടെ കഴിവുകളെയും ആവശ്യകതകളെയും കുറിച്ച് പരിചയപ്പെടാൻ ആൺകുട്ടികളെയും സ്ത്രീകളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് വൊക്കേഷനൽ ഗൈഡൻസ് എന്ന ആശയം മെച്ചപ്പെടുത്തുന്നതിനും പൊതു, സ്വകാര്യ സ്കൂളുകളിൽ അത് സജീവമാക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഫണ്ട് ഡയറക്ടർ ജനറൽ തുർക്കി ബിൻ അബ്ദുല്ല അൽജുവൈനി പറഞ്ഞു. യോഗ്യരായ പ്രഫഷനൽ ഗൈഡുമാരുടെ ഒരു സംഘം വഴിയാണ് ഇത് നടപ്പാക്കുന്നത്. തൊഴിൽ വിപണിയിൽ തൊഴിലധിഷ്ഠിത മാർഗനിർദേശം ഒരു പ്രധാന ആവശ്യമാണ്.
2022 ആഗസ്റ്റിൽ 67 സർവകലാശാലകളുമായും കോളജുകളുമായും ഇൻസ്റ്റിറ്റ്യൂട്ടുകളുമായും സഹകരിച്ച് ‘സർവകലാശാലകളിലെ കരിയർ ഗൈഡൻസ്’ സംരംഭം ആരംഭിച്ചതിന് ശേഷമാണ് ഈ സംരംഭം. സർവകലാശാല തലത്തിൽ 72,000ത്തിലധികം ആൺകുട്ടികൾക്കും സ്ത്രീകൾക്കും തൊഴിലധിഷ്ഠിത മാർഗനിർദേശ സേവനങ്ങൾ നൽകിയെന്നും അൽജുവൈനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.