ഉച്ചവെയിലിൽ ജോലി നിരോധനം ചൊവ്വാഴ്ച മുതൽ
text_fieldsജിദ്ദ: പൊതുസ്ഥലങ്ങളിലെ ഉച്ചവെയിലിൽ ജോലി നിരോധനം ജൂൺ 15 മുതൽ നടപ്പിൽ വരുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 15 വരെ നിരോധനം നീളും. ഇത് രാജ്യത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകമാകും. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തിയാണ് നടപടി.
അപകടങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പുവരുത്തണമെന്ന കരുതലിെൻറയും ഭാഗമാണ് തീരുമാനമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. മുഴുവൻ സ്ഥാപന ഉടമകളും പുതിയ വ്യവസ്ഥകളും തൊഴിൽ സമയവും പാലിക്കണം.
തീരുമാനം തൊഴിൽ മേഖലയെ കാര്യക്ഷമമാക്കാനും ഉൽപാദന ക്ഷമത വർധിപ്പിക്കാനും സഹായിക്കുന്നതാണെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.