സ്വദേശികൾക്ക് തൊഴിലവസരവും പരിശീലനവും: മാനവവിഭവശേഷി ഫണ്ട് ‘ജിദ്ദ മീറ്റിങ് ഫോറം 2019’ സംഘടിപ്പിക്കുന്നു
text_fieldsജിദ്ദ: സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങളും പരിശീലനവും നൽകുന്നതിന് ‘ജിദ്ദ മ ീറ്റിങ് ഫോറം 2019’ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 17 മുതൽ 19 വരെ നടക്കുന്ന പരിപാടി വിവി ധ തൊഴിൽ സ്ഥാപനങ്ങളുമായി സഹകരിച്ച് മാനവവിഭവശേഷി ഫണ്ട് (ഹദഫ്) ആണ് സംഘടിപ്പിക്കുന്നത്. ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ് ഉദ്ഘാടനം ചെയ്യും. സ്വകാര്യ സ്ഥാപനങ്ങൾ, തൊഴിലന്വേഷകരായ പുരുഷന്മാർ, സ്ത്രീകൾ, സെക്കൻഡറി സ്കൂൾ, കോളജുകളിൽ പഠിക്കുന്നവർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ഫോറം സംഘടിപ്പിക്കുന്നത്.
ഫോറത്തിൽ പെങ്കടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലന്വേഷകൾക്ക് ജോലി ലഭ്യമാക്കൽ, തൊഴിൽ ബോധവത്കരണ ശിൽപശാല, പ്രഭാഷണങ്ങൾ, സെമിനാറുകൾ തുടങ്ങിയ ലക്ഷ്യമിടുന്നുണ്ട്. മാനവവിഭവശേഷി രംഗത്തെ പ്രമുഖരും വിദഗ്ധരും സ്വകാര്യ മേഖല പ്രതിനിധികളും തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പെങ്കടുക്കും. ശിൽപശാല, ബോധവത്കരണം, തൊഴിൽപരിശീലന പരിപാടികളിലൂടെ തൊഴിൽ മേഖല സംബന്ധിച്ച് ആളുകൾക്ക് അവബോധമുണ്ടാക്കാനും സ്വകാര്യമേഖലയുമായുള്ള സഹകരണം കൂടുതൽ ഉൗട്ടിയുറപ്പിക്കാനുമാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.